കേരളം

ആരോഗ്യനില മോശമായി; സി.കെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി, ശോഭാ സുരേന്ദ്രന്‍ നിരാഹാരത്തിന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിച്ചുവന്ന ബിജെപി നേതാവ് സി.കെ പത്മനാഭന്‍ സമരം അവസാനിപ്പിച്ചു. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. പത്മനാഭന് പകരം, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാസുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുത്തു. 

ആദ്യ എട്ടുദിവസം നിരാഹാര സമരം അനുഷ്ഠിച്ച എ.എന്‍ രാധാകൃഷ്ണന്‍ മാറിയതിന് പിന്നാലെയാണ് പത്മനാഭന്‍ സമരം ആരംഭിച്ചത്. 

സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപി സമരത്തിനോട് ചര്‍ച്ചയ്ക്ക് പോലും താത്പര്യമില്ല എന്നാണ് സര്‍ക്കാര്‍ നിലപാട്. കലാപ സാധ്യത കണക്കിലെടുത്ത് ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് കൂടി നീട്ടാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ സമരം ഉടനേതന്നെ അവസാനിപ്പിക്കേണ്ട എന്നാണ് ബിജെപി തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്