കേരളം

പൊലീസുകാര്‍ ബൂട്ടിട്ട് സന്നിധാനത്ത് : ശബരിമലയില്‍ ശുദ്ധിക്രിയ     

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : സന്നിധാനത്ത് പൊലീസുകാര്‍ ബൂട്ടിട്ട് കയറിയതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തണമെന്ന് തന്ത്രി കണ്ഠര് രാജീവര് നിര്‍ദേശിച്ചു. പൊലീസുകാര്‍ ബൂട്ടിട്ട് കയറിയത് ആചാരലംഘനമാണ്. അതിനാല്‍ ശുദ്ധിക്രിയ വേണമെന്നും തന്ത്രി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ശുദ്ധിക്രിയ നടത്തും. 

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ശബരിമല ദര്‍ശനത്തിന് മുന്നോടിയായായാണ് പതിനെട്ടാംപടിക്ക് മുകളില്‍ പൊലീസ് ബൂട്ട് ധരിച്ചെത്തിയത്. ശ്രീകോവിലിന് പിന്‍വശത്ത് മാളികപ്പുറത്തേക്കുള്ള വഴിയിലാണ് ലാത്തിയും ബൂട്ടും ഷീല്‍ഡുമായി പൊലീസുകാര്‍ കയറിയത്.

പതിനെട്ടാംപടിക്കു മുകളിലും മാളികപ്പുറത്തും ജോലി ചെയ്യുന്ന പൊലീസിന് ലാത്തിയും ബൂട്ട്‌സും ഒഴിവാക്കി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ബൂട്ടിട്ട് നില്‍ക്കുന്നതിനെതിരെ ഭക്തര്‍ പ്രതിഷേധിച്ചെങ്കിലും ആദ്യം പൊലീസുകാര്‍ പിന്മാറിയിരുന്നില്ല. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ബൂട്ട് അഴിച്ചുവെപ്പിക്കുകയായിരുന്നു. 

ആചാരം ലംഘിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും, ബൂട്ടും ലാത്തിയുമായി സന്നിധാനത്ത് പ്രവേശിച്ചതില്‍ പിഴവ് പറ്റിയതായും, മേലില്‍ ആവര്‍ത്തിക്കില്ലെന്നും സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ ജയദേവ് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍