കേരളം

മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെ കവര്‍ച്ച; മുഖ്യപ്രതി കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട് അക്രമിച്ച് മുഖം മൂടിസംഘം 60 പവന്‍ പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ മുഖ്യപ്രതി കസ്റ്റഡിയില്‍. ബംഗ്ലാദേശ് സ്വദേശിയാണ് അറസ്റ്റിലായത്. സെപ്റ്റംബര്‍ ആറിനാണ് മോക്ഷണം നടന്നത്.

മോഷണം നടത്തിയതിലെ മുഖ്യ പ്രതിയായ ഇയാളെ ഡല്‍ഹിയില്‍ നിന്ന് ഹൗറയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് പൊലീസ് പിടി കൂടിയത്. മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം വിനോദ് ചന്ദ്രനെയും ഭാര്യയെയും അതിഭീകരമായി മര്‍ദ്ദിച്ച് കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്.

സ്വര്‍ണവും പണവും എടിഎമ്മും കാര്‍ഡും ഗൃഹോപകരണങ്ങളും കവരുകയായിരുന്നു. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രമത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിറ്റി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് പോവുകയും അവിടെ വച്ച് പ്രതിയെ പിടികൂടുകയും ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി