കേരളം

'മെട്രോയും കൊച്ചിയും ഒരുപാടിഷ്ടമായി'; ടെന്‍ഷനടിച്ച് വീട്ടുകാരും പൊലീസും, മൂവര്‍സംഘം ഒളിച്ചോടിയത് സ്‌കൂളിലേക്കെന്ന് പറഞ്ഞ്‌

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മെട്രോ കാണാൻ കാസർകോട് നിന്നും വീട്ടിൽ പറയാതെ കൊച്ചിയിലെത്തിയ എട്ടാംക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി. സ്കൂളിലേക്കെന്ന് പറഞ്ഞാണ് മൂവർ സംഘം തിങ്കളാഴ്ച വീട്ടിൽ നിന്നും ഇറങ്ങിയത്. 5000 രൂപ എങ്ങനെയൊക്കെയോ സംഘടിപ്പിച്ചാണ് മൂന്നാളും ട്രെയിൻ കയറി
 ആലുവയിലെത്തിയത്. ആ​ഗ്രഹിച്ചതു പോലെ തന്നെ മെട്രോയിൽ കയറി ലുലുമാളിലെത്തിയ കൂട്ടുകാർ മറൈൻ ഡ്രൈവിലും പോയി.

രാത്രിയായിട്ടും സ്കൂളിൽ പോയ വിദ്യാർത്ഥികൾ തിരിച്ചെത്താതിരുന്നതോടെയാണ് വീട്ടുകാർ ആശങ്കയിലായത്. വിദ്യാന​ഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൂന്ന് പേരുടെ കയ്യിലും മൊബൈൽ ഫോണുണ്ടായിരുന്നുവെങ്കിലും സ്വിച്ച് ഓഫ് ചെയ്താണ് കുട്ടികൾ യാത്ര ചെയ്തത്.

ഇന്നലെ ഒരാൾ ഫോൺ ഓണാക്കിയതാണ് പൊലീസിന് പിടിവള്ളിയായത്. ആലുവ പരിസരത്ത് നിന്ന് സി​ഗ്നൽ ലഭിച്ചതോടെ ആലുവ പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ നിന്നും കുട്ടികളെ കണ്ടെത്തിയത്.

മെട്രോയും കൊച്ചിയും ഒരുപാടിഷ്ടമായെന്നായിരുന്നു മൂവർസംഘം പൊലീസിനോട് പറഞ്ഞത്. കയ്യിലെ പണം തീർന്നുവെന്നും അടുത്ത ട്രെയിനിൽ വീട്ടിലേക്ക് പോവുകയാണെന്നും പറഞ്ഞ ഇവരെ സ്റ്റേഷനിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടു പോയി. ഇന്ന് ഉച്ചയോടെ വീട്ടുകാരെത്തുമ്പോൾ ഇവരെ തിരികെ അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു, യാത്രകള്‍ക്ക് നിയന്ത്രണം

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, പഞ്ചായത്തില്‍ 208 പേര്‍ ചികിത്സയില്‍

അമിത വേഗത്തില്‍ ആഡംബരകാര്‍ ഓടിച്ച് രണ്ട് പേരെ കൊന്നു, 17കാരന് 300 വാക്കുകളില്‍ ഉപന്യാസം എഴുതാന്‍ ശിക്ഷ

എസി ഓഫ് ചെയ്യുക, ടയര്‍ പരിശോധിക്കുക; മഴക്കാലത്ത് വാഹനം ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇടുക്കിയിലും വെസ്റ്റ്‌നൈല്‍ പനി സ്ഥിരീകരിച്ചു, 24 കാരന്‍ മരിച്ചു