കേരളം

'കാര്യം സാധിക്കാന്‍' പുതുവല്‍സര മധുരവുമായി ഈ വഴിക്ക് വരണ്ട; വിലക്കേര്‍പ്പെടുത്തി കലക്ടറേറ്റ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പുതുവല്‍സര- ക്രിസ്മസ് സമ്മാനങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തുന്നവര്‍ക്ക് വിലക്ക്. മധുര സമ്മാനങ്ങളുമായി ഉദ്യോഗസ്ഥര്‍ക്ക് പുതുവല്‍സരം ആശംസിക്കാനെത്തിയ മുപ്പതോളം പേരെ കാക്കനാട് കലക്ടറേറ്റില്‍ ഇന്നലെ തടഞ്ഞു. ഇത്തരക്കാരെ നിരുത്സാഹപ്പെടുത്താന്‍ പ്രവേശന കവാടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉടന്‍ സ്ഥാപിക്കും.

ഏതാനും ദിവസമായി കേക്കും ഡയറികളും ഉള്‍പ്പെടെയുളള സമ്മാനങ്ങളുമായി ഒട്ടേറെ പേരാണ് കലക്ടറെയും മറ്റു ഉദ്യോഗസ്ഥരെയും കാണാനെത്തുന്നത്. ഇവരെ കവാടത്തില്‍ വച്ചുതന്നെ തിരിച്ചയക്കുകയായിരുന്നു. കൂടുതല്‍ പേരും കാര്യ സാധ്യത്തിനെത്തുന്നവരാണത്രെ. ഇനിയുളള ദിവസങ്ങളില്‍ സമ്മാനങ്ങളുമായി വരുന്നവരുടെ തിരക്ക് കൂടുമെന്നതിനാലാണ് ബോര്‍ഡ് സ്ഥാപിക്കുന്നത്. പുറത്തുനിന്നുളള പുതുവല്‍സര സമ്മാനങ്ങള്‍ വാങ്ങരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലക്ടര്‍ മുഹമ്മദ് സഫിറുല്ല അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും പുതുവല്‍സര സമ്മാനങ്ങള്‍ കൈപ്പറ്റുന്നില്ല. ഓഫീസുകളില്‍ സല്‍ക്കാരങ്ങളും നിരോധിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍