കേരളം

കെഎസ്ആര്‍ടിസിക്ക് താത്കാലിക നിയമനം ആകാം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാകാമെന്ന് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എംപാനല്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയില്‍ നിന്ന് താത്കാലിക ആശ്വാസം. കെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ കെഎസ്ആര്‍ടിയില്‍ ഉളള ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക നിയമനം നടത്താമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 3861 എംപാനല്‍ ജീവനക്കാരെ കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം പിഎസ്‌സിയുടെ റാങ്ക് പട്ടികയില്‍ ഇടംപിടിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിനുളള നടപടികളും കെഎസ്ആര്‍ടിസി ആരംഭിച്ചിരുന്നു. എന്നാല്‍ റാങ്ക് പട്ടികയില്‍ ഉളളവരില്‍ 1500ല്‍ താഴെ പേര്‍മാത്രമാണ് ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയത്. മാറിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ഹൈക്കോടതിയുടെ ഇടപെടല്‍.

എന്നാല്‍, എംപാനലുകാരെ തിരിച്ചുവിളിക്കണമെന്ന് കോടതിയുടെ ഉത്തരവില്‍ എവിടെയും പറയുന്നില്ല. പകരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി താത്കാലിക നിയമനം നടത്താമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇത് നിലവിലെ നിയമങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും കോടതി ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിച്ചു. പിഎസ് സി വഴിയല്ലാതെയുളള നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി