കേരളം

ആന്ധ്രയില്‍ നിന്നെത്തിയ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

എരുമേലി: ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിനിയായ 43കാരി എരുമേലിയില്‍ യാത്ര അവസാനിപ്പിച്ചു. കോട്ടയത്ത് എത്തിയപ്പോള്‍ തന്നെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ നിലയ്ക്കല്‍ വരെ പോകുന്നുവെന്ന് സ്ത്രീ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സുരക്ഷയില്‍ എരുമേലി വരെ എത്തി. 

സ്ത്രീ എരുമേലിയില്‍ യാത്ര അവസാനിപ്പിക്കുകയും ഒപ്പം വന്ന 21 പേര്‍ നിലയ്ക്കലിലേക്ക് പോവുകയും ചെയ്തു. ഇരുമുടിക്കെട്ടുമായാണ് യുവതി ആന്ധ്രയില്‍ നിന്ന് വന്നത്. 

ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് യുവതി ദര്‍ശനത്തിനെത്തിയത്. സ്ത്രീയുടെ ശാരീരിക പ്രത്യേകതകള്‍ വിശ്വാസത്തിനെതിരല്ലെന്നായിരുന്നു കോടതി നിരീക്ഷണം.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിന് നേരത്തെ എത്തിയിരുന്ന യുവതികളെ ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ തടഞ്ഞത് ശബരിമലയില്‍ സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പത്തനംതിട്ട കളക്ടര്‍ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യപിച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

വെസ്റ്റ് നൈല്‍ പനി: ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്, ലക്ഷണങ്ങള്‍ എന്തൊക്കെ?, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍