കേരളം

ഓടുന്ന ഓട്ടോയില്‍ ഹാന്‍ഡിലില്‍ അസല്‍ ഒരു മൂര്‍ഖന്‍!; ഞെട്ടിക്കുന്ന അനുഭവവുമായി ഡ്രൈവര്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  ഓടുന്ന വണ്ടിയില്‍ പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ് പ്രത്യക്ഷപ്പെട്ടാല്‍ എന്തായിരിക്കും പ്രതികരണം. സാധാരണ നിലയില്‍ ഞെട്ടുമെന്ന് തീര്‍ച്ചയാണ്. ചെന്നിത്തല പുത്തു വിളപ്പടിയിലെ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ക്കും പറയാനുളളത് ഈ അനുഭവമാണ്. 

കഴിഞ്ഞദിവസം, ഓട്ടോ ഓടിക്കുന്നതിനിടയിലാണ് ഇരമത്തൂര്‍ വെളുത്താടത്ത് വീട്ടില്‍ ജോസ് വണ്ടിയുടെ ഹാന്‍ഡിലില്‍ മൂര്‍ഖനെ കണ്ടത്.  ഒത്ത ഒരു മൂര്‍ഖന്‍ കുഞ്ഞിനെ കണ്ട ജോസും ഞെട്ടി. 

പതിവുപോലെ ഓട്ടോയില്‍ കയറിയ യാത്രക്കാരുമായി പൊടിയാടിവരെ ഓട്ടം പോയതാണ് ജോസ്. യാത്രക്കാരെ ഇറക്കി തിരിച്ച് വിളപ്പടിയിലേക്ക് വരുന്നവഴി മാന്നാര്‍ തൃക്കുരട്ടി ക്ഷേത്രത്തിന് സമീപത്തെത്തിയപ്പോഴാണ് ഹാന്റിലിലേക്ക് മൂര്‍ഖന്‍ കുഞ്ഞ് കയറിവന്നത്. 

ഓടുന്ന വണ്ടിയുടെ ഹാന്റിലേക്ക് മൂര്‍ഖന്‍ പാമ്പ് കയറിവന്നത് കണ്ട് പേടിച്ച ജോസ് ഉടനെ ഓട്ടോ നിര്‍ത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. സമീപത്തെ ഓട്ടോ സ്റ്റാന്റിലെ ഡൈവര്‍മാര്‍ ഓടിവന്ന് മൂര്‍ഖന്‍ കുഞ്ഞിനെ പിടികൂടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

ലഭ്യത കൂടി, ആറ് രാജ്യങ്ങളിലേയ്ക്ക് സവാള കയറ്റുമതി ചെയ്യാന്‍ അനുമതി

പന്തെറിഞ്ഞത് 8 പേര്‍! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം

വാഹനത്തിന് സൈഡ് കൊടുത്തില്ല, കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് മേയര്‍ ആര്യാ രാജേന്ദ്രന്‍, ഡ്രൈവര്‍ക്കെതിരെ കേസ്

ഇത് പേടിപ്പിക്കുന്ന 'പ്രേമലു'; മിസ്റ്ററി ത്രില്ലറാക്കി പരീക്ഷണം; വിഡിയോ ഹിറ്റ്