കേരളം

മനിതി സംഘത്തിന്റെ ദര്‍ശനം: ഹൈക്കോടതി നിരീക്ഷക സമിതിക്ക് തീരുമാനിക്കാമെന്ന് കടകംപള്ളി; ഉത്തരവാദിത്തമില്ലെന്ന് സമിതി

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം: യുവതീപ്രവേശ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്ന് ഹൈക്കോടതി നിരീക്ഷകസമിതി. ക്രമസമാധാനപാലനം പൊലീസിന്റെ ഉത്തരവാദിത്തമാണ്. നിരീക്ഷണച്ചുമതലയാണ് സമിതിക്കുള്ളതെന്നും സമിതി നിലപാട് സര്‍ക്കാരിനെ അറിയിച്ചു. നിലവിലെ സാഹചര്യം സര്‍ക്കാരോ പൊലിസോ നിരീക്ഷക സമിതിയെ അറിയിച്ചിട്ടില്ല. സമിതി പരിശോധിക്കുന്നത് അടിസ്ഥാന സൗകര്യങ്ങളാണെന്നും ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ സ്ഥിതിഗതികള്‍ ധരിപ്പിക്കുമെന്നും നിരീക്ഷക സമിതി അറിയിച്ചു

എന്നാല്‍ മനിതിസംഘത്തിന് ദര്‍ശനം അനുവദിക്കണോയെന്ന് ഹൈക്കോടതി നിരീക്ഷകസമിതി തീരുമാനിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍
നേരത്തെ പറഞ്ഞിരുന്നു. ഹൈക്കോടതി നിയോഗിച്ച സമിതി ശബരിമലയിലുണ്ട്. സമിതി ഉചിതമായ തീരുമാനമെടുക്കുമെന്നും സര്‍ക്കാര്‍ അത് നടപ്പാക്കുമെന്നും മന്ത്രി ആലുവയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സര്‍ക്കാരും പൊലീസും എല്ലാനിധ സൗകര്യങ്ങളും ഉറപ്പു നല്കിയതായി മനിതി നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 

അതേസമയം തമിഴ്‌നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയുടെ നേതാവ് ശെല്‍വിയടക്കമുള്ള 11 അംഗ സംഘം ദര്‍ശനം നടത്താതെ തിരിച്ചുപോകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പുലര്‍ച്ചെ മൂന്നരയോടെ പമ്പയിലെത്തിയ സംഘത്തെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. മണിക്കൂറുകളായി ഒരു വശത്ത് പ്രതിഷേധക്കാരും മറുവശത്ത് യുവതീസംഘവും കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ നാമജപ പ്രതിഷേധം തുടരുകയാണ്. 
വയനാട്ടില്‍ നിന്നുള്ള ആദിവാസി നേതാവ് അമ്മിണിയും ഇവര്‍ക്കൊപ്പം ചേരാന്‍ പമ്പയിലേക്ക് തിരിച്ചിട്ടുണ്ട്. ചെറുസംഘങ്ങളായി കൂടുതല്‍ പേര്‍ എത്തുമെന്നും മനിതി നേതാവ് സെല്‍വി പറഞ്ഞു. ആക്ടിവിസ്റ്റുകളല്ല വിശ്വാസികളാണ് സംഘത്തിലുള്ളതെന്നും അവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍