കേരളം

ആര്‍ക്കും ദേഹാസ്വസ്ഥ്യം ഉണ്ടായിട്ടില്ല; തിരിച്ചിറക്കുന്നത് നിര്‍ബന്ധിച്ച്: പൊലീസിനെതിരെ യുവതികള്‍

സമകാലിക മലയാളം ഡെസ്ക്

പമ്പ: മലകയറാനുള്ള ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്ന് ശബരിമല കയറാനെത്തി തിരിച്ചിറങ്ങുന്ന യുവതികള്‍. മലകയറ്റാമെന്ന് പൊലീസ് ഉറപ്പു തന്നതിനെ തുടര്‍ന്നാണ് തിരിച്ചിറങ്ങുന്നതെന്നും ആര്‍ക്കും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടിട്ടില്ലെന്നും യുവതികളിലൊരാളായ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. കനക ദുര്‍ഗയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതുകൊണ്ടാണ് തിരികെയിറക്കിയതെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. 

റസ്റ്റ് റൂമിലേക്ക് എന്നുപറഞ്ഞ് പൊലീസ് തന്ത്രപരമായി മാറ്റാനാണ് ശ്രമിച്ചത്. ഇതിന് മുമ്പ് വന്ന സ്ത്രീകളോടും ഇതുതന്നെയാണ് ചെയ്തത്. പ്രതിഷേധക്കാരെ മാറ്റി തങ്ങള്‍ക്ക് മലകയറാന്‍ വഴിയൊരുക്കണമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധം കനത്തതോടെ ബലം പ്രയോഗിച്ചാണ് യുവതികളെ പൊലീസ് തിരികെയിറക്കിയത്. അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ട ശേഷമാണ് യുവതികളെ തിരികെയിറക്കിയത്. ക്രമസമാധാന പ്രശ്‌നം കാരണമാണ് തിരികെയിറക്കുന്നത് എന്നാണ് പൊലീസ് വിശദീകരണം. യുവതികളെ വലിച്ചിഴച്ചാണ് പൊലീസ് ആംബുലന്‍സില്‍ കയറ്റിയത്. 

പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറാനെത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍