കേരളം

നടക്കുന്നത് ഗൂഢാലോചന, യുവതികളെത്തിയാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം;  പ്രതികരിക്കുന്നില്ലെന്ന് തന്ത്രി

സമകാലിക മലയാളം ഡെസ്ക്


പന്തളം:  ആചാര ലംഘനം ഉണ്ടായാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം ശബരിമല തന്ത്രിയോട് ആവശ്യപ്പെട്ടു. മണ്ഡല പൂജയ്ക്ക് ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. തങ്ക അങ്കി ഘോഷയാത്ര ആരംഭിച്ചു കഴിഞ്ഞുള്ള ഈ യാത്ര ഗൂഢാലോചനയുടെ ഭാഗമാണെന്നും കൊട്ടാരം ആരോപിച്ചു. തന്ത്രിയെ നേരിട്ട് ഫോണില്‍ ലഭ്യമാവാത്തതിനാല്‍ ദൂതന്‍ വഴി വിവരം അറിയിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.

 എന്നാല്‍ യുവതികള്‍ മലകയറി എത്തുന്ന വിഷയത്തില്‍ തത്കാലം പ്രതികരിക്കുന്നില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. തുലാമാസ പൂജാ സമയത്ത് സ്ത്രീകള്‍ സന്നിധാനത്തെത്തിയപ്പോള്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞത് വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി