കേരളം

മരക്കൂട്ടത്തിനും സന്നിധാനത്തിനുമിടയില്‍ വീണ്ടും യുവതികളെ തടഞ്ഞു; സുരക്ഷയൊരുക്കാന്‍ കൂടുതല്‍ പൊലീസ്, യുവതിയുടെ വീടിന് നേരെയും പ്രതിഷേധം 

സമകാലിക മലയാളം ഡെസ്ക്

ശബരിമല:  ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്കുനേരെ മരക്കൂട്ടത്തിനും സന്നിധാനത്തിനുമിടയിലുള്ള ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധം.  യുവതികളെയും പൊലീസിനെയും വളഞ്ഞാണ് പ്രതിഷേധക്കാര്‍ തടിച്ചുകൂടിയിരിക്കുന്നത്. കൂടുതല്‍ സുരക്ഷയൊരുക്കാന്‍ ദ്രുതകര്‍മ്മസേനയെ വിന്യസിപ്പിച്ചു. 

പ്രതിഷേധക്കാരെ നീക്കിയാണ് യുവതികളുമായി പൊലീസ് സംഘം മുന്നോട്ടുനീങ്ങിയത്. അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാരെ നേരിടേണ്ടിവന്നിരുന്നു. പൊലീസ് ഒരുക്കിയ ശക്തമായ സുരക്ഷയില്‍ യുവതികള്‍ യാത്ര തുടരുകയാണ്.

ദര്‍ശനത്തിനെത്തിയ യുവതിയുടെ വീടിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്. കനക ദുര്‍ഗ്ഗയുടെ പെരുന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ വീടിന് മുന്നിലാണ് പ്രതിഷേധക്കാരെത്തിയിരിക്കുന്നത്. 

പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.എത്ര പ്രതിഷേധമുണ്ടായാലും മല കയറുമെന്നും യാതൊരുകാരണവശാലും തിരികെപോകില്ലെന്നുമാണ് യുവതികളുടെ നിലപാട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം