കേരളം

'മാവോയിസ്റ്റുകളുമായുള്ള ഇടതു സര്‍ക്കാരിന്റെ ബന്ധം രാജ്യസുരക്ഷയ്ക്കു ഭീഷണി'; ഗൂഢാലോചന അന്വേഷിക്കണമെന്ന് ശശികല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; ശബരിമല വിഷയത്തില്‍ സര്‍ക്കാരും മാവോയിസ്റ്റുകളും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല. മാവോയിസ്റ്റുകളുമായുള്ള സര്‍ക്കാരിന്റെ ബന്ധം രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നും അതിനാല്‍ ഇവരുടെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ശശികല പറയുന്നത്. 

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുമ്പോഴും ഭക്തര്‍ സമാധാനമായി പ്രതികരിക്കുന്നത് കര്‍മസമിതിയുടെ ഇടപെടല്‍ കൊണ്ടാണ്. എന്നാല്‍ ഇനി ഭക്തരെ നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നാണ് ഇവര്‍ പറയുന്നത. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യുവതീപ്രവേശത്തിനായി ഗൂഢാലോചന നടത്തിയതിനെപ്പറ്റി എന്‍ഐഎ അന്വേഷണം നടത്തണമെന്നും ശശികല ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സ്ത്രീകള്‍ എത്തുന്നുണ്ടെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എല്ലാവരും പിന്തിരിയുകയാണ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ നിന്നെത്തിയ മനിതികള്‍ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍നിന്ന് ഓടിയാണ് രക്ഷപ്പെട്ടത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത