കേരളം

ശബരിമലയിലുള്ളത് താലിബാന്‍ മാതൃകയിലുള്ള അക്രമികള്‍: എന്തുചെയ്യണമെന്ന് സര്‍ക്കാരിന് അറിയാമെന്ന് ഇ.പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ശബരിമലിയില്‍ താലിബാന്‍ മാതൃകയിലുള്ള അക്രമികളുണ്ടെന്ന് മന്ത്രി ഇ.പി ജയരാജന്‍. പ്രതിഷേധക്കാരെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല കയറാനെത്തിയ യുവതികളെ തടഞ്ഞതുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. 

സര്‍ക്കാരും നിരീക്ഷിണ സമിതിയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല പൊലീസിന്റെ നടപടി തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെ മലകയറാനെത്തിയ യുവതികള്‍ക്ക് നേരെ കനത്ത പ്രതിഷേധമാണ് നടന്നത്. 

പ്രതിഷേധക്കാരെ നീക്കിയാണ് യുവതികളുമായി പൊലീസ് സംഘം മുന്നോട്ടുനീങ്ങിയത്. അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാരെ നേരിടേണ്ടിവന്നിരുന്നു. പൊലീസ് ഒരുക്കിയ ശക്തമായ സുരക്ഷയില്‍ യുവതികള്‍ യാത്ര തുടരുകയാണ്.

ദര്‍ശനത്തിനെത്തിയ യുവതിയുടെ വീടിന് മുന്നിലും പ്രതിഷേധം നടക്കുകയാണ്. കനക ദുര്‍ഗ്ഗയുടെ പെരുന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ വീടിന് മുന്നിലാണ് പ്രതിഷേധക്കാരെത്തിയിരിക്കുന്നത്.

പെരുന്തല്‍മണ്ണ സ്വദേശിനി കനക ദുര്‍ഗ്ഗയും കോഴിക്കോട് കോയിലാണ്ടി സ്വദേശിനി ബിന്ദുവുമാണ് മലകയറുന്നത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി. അവിടെ കുറച്ച് നേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴി ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.എത്ര പ്രതിഷേധമുണ്ടായാലും മല കയറുമെന്നും യാതൊരുകാരണവശാലും തിരികെപോകില്ലെന്നുമാണ് യുവതികളുടെ നിലപാട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ