കേരളം

'എന്റെ വീട്ടില്‍ എന്നും വിളക്ക് കൊളുത്താറുണ്ട്'; അയ്യപ്പ ജ്യോതിയുമായി സഹകരിക്കില്ല: എന്‍എസ്എസ് വേറെ പാര്‍ട്ടി വേറെയെന്ന് ബാലകൃഷ്ണപിള്ള

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: ശബരിമല കര്‍മ്മസമിതി നടത്തുന്ന അയ്യപ്പ ജ്യോതിയുമായി സഹകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. പാര്‍ട്ടിയെ എല്‍ഡിഎഫിലെടുത്തതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ശബരിമല കര്‍മ്മ സമിതിയുമായി തങ്ങള്‍ക്ക് ബന്ധമില്ല. തങ്ങളുടേത് രാഷ്ട്രീയ സംഘടനയാണ്. മുന്നണി സ്വീകരിക്കുന്ന നിലപാടാണ് തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. 

എന്റെ വീട്ടില്‍ അയ്യപ്പന് മുന്നില്‍ എന്നും വിളക്ക് തെളിയിക്കാറുണ്ടെന്നും ഇനിയും തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി ഏതൊക്കെ പരിപാടിയില്‍ പങ്കാളികളാകുന്നോ അതിലൊക്കെ പങ്കാളികളാകും. ഞങ്ങളുടെ നിലപാട് ഇടതുപക്ഷ മുന്നണിയുടെ നിലപാടാണ്. എന്‍എസ്എസിലുള്ള ആളുകള്‍ പലരും പല സംഘടനയിലുള്ളവരാണ്. ഞാന്‍ എന്‍എഎസ്എസിലുണ്ട് പക്ഷേ പൊളിറ്റിക്കലായി ഒരു കക്ഷിയുടെ നേതാവ് എന്ന നിലയില്‍ എന്‍എസ്എസിേെന്റതിന് വിരുദ്ധമായി നിലപാട് സ്വീകരിച്ചിട്ടുള്ളയാണാണ് താന്‍. ഇനിയും അത് വേണ്ടിവന്നാല്‍ തുടരും. രാഷ്ട്രീയമായി എടുക്കുന്ന തീരുമാനങ്ങള്‍ രാഷ്ട്രീയ കക്ഷിയുടെ തീരുമാനമാണ്. 

അടുത്ത തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് വലിയ വിജയമായിരിക്കും. എന്‍സിപിയുമായി ലയിക്കാനും ലയിക്കേണ്ടെന്നും തീരുമാനിച്ചിട്ടില്ല. അത് സ്റ്റേറ്റ് കമ്മിറ്റി കൂടി തീരുമാനിക്കും. മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നില്ല. അത് മുന്നണി തീരുമാനിക്കും. മന്ത്രിയാകാന്‍ വേണ്ടി മുന്നണിയില്‍ ചേര്‍ന്നവരല്ല തങ്ങളെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം