കേരളം

'എന്റെ ഭാര്യയും , തുഷാറിന്റെ ഭാര്യയും വനിതാ മതിലില്‍ പങ്കെടുക്കും' ; എസ്എന്‍ഡിപിയെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തന്റെ ഭാര്യയും മകന്‍ തുഷാറിന്റെ ഭാര്യയും ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയുടെ നിലപാട് അല്ല ബിഡിജെഎസിനെന്നും അദ്ദേഹം പറഞ്ഞു. 

സമൂഹ മാധ്യമങ്ങളിലടക്കം തനിക്കെതിരെ വലിയ ആക്രമണമാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്നത്. യോഗത്തെ പിളര്‍ത്താനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ഒരു പാര്‍ട്ടികളില്‍ നിന്നും സൈബര്‍ ആക്രമണം തനിക്ക് നേരിടേണ്ടി വന്നിട്ടില്ല. ഗ്രൂപ്പിസവും പണപ്പിരിവുമാണ് സംസ്ഥാനത്തെ ബിജെപിയില്‍ നടക്കുന്നത്. നൂറ് വര്‍ഷം കഴിഞ്ഞാലും ഇങ്ങനെയാണെങ്കില്‍ ബിജെപി കേരളത്തില്‍ അധികാരം പിടിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ നിയന്ത്രിക്കാനുള്ള നടപടികള്‍ ബിജെപി നേതാക്കള്‍ സ്വീകരിക്കണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു. സാഹചര്യം ഒത്തുവന്നാല്‍ സര്‍ക്കാരിന്റെ വനിതാ മതിലില്‍ പങ്കെടുക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി രാവിലെ സൂചനകള്‍ നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്

ബയേണിന്റെ തട്ടകത്തില്‍ അതിജീവിച്ച് റയല്‍, വിനിഷ്യസിന് ഇരട്ടഗോള്‍; 2-2 സമനില

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ