കേരളം

സുരേഷ് ഗോപി വാക്ക് പാലിച്ചു; സനലിന്റെ കുടുംബത്തിന്റെ വായ്പ അടവിനുള്ള തുക കൈമാറി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ മരിച്ച സനലിന്റെ കുടുംബത്തിന് വായ്പ തിരിച്ചടക്കാനുള്ള തുക സുരേഷ് ഗോപി എംപി കൈമാറി. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപന്തലില്‍ എത്തിയാണ് തുക കൈമാറിയത്. വിജിയ്ക്കും കുടുംബത്തിനും സാമ്പത്തിക സഹായം ചെയ്യുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സഹായ ധനവും ജോലിയും നല്‍കണം എന്നാവശ്യപ്പെട്ടാണ് വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്. സമരപന്തല്‍ സന്ദര്‍ശിച്ച സുരേഷ് ഗോപി, വായ്പ തിരിച്ചടയ്ക്കാനുള്ള തുക നല്‍കുമെന്ന് പ്രഖ്യാപിക്കുകയാരിന്നു. 

സനലിന്റെ കുടുംബത്തിന് അര്‍ഹമായ തുക നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ നേരത്തെ വാക്ക് കൊടുത്തിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. ജോലി സംബന്ധിച്ച വിവരങ്ങള്‍ ആരായാന്‍ മന്ത്രി എം എം മണിയെ ഫോണില്‍ വിളിച്ച വിജിയോട് മന്ത്രി കയര്‍ത്ത് സംസാരിച്ചത് വിവാദമായിരുന്നു.  പിന്നീടാണ് വിജി സമരം ആരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത