കേരളം

അയ്യപ്പജ്യോതിയില്‍ ഋഷിരാജ് സിങ്; പങ്കെടുപ്പിച്ച ബിജെപി പ്രവര്‍ത്തകനെ കണ്ടെത്തി, പൊലീസ് കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അയ്യപ്പജ്യോതിയില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് പങ്കെടുത്തുവെന്ന് അവകാശപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട ബിജെപി പ്രാദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഋഷിരാജ് സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ല സ്വദേശി ജെ.ജയനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

ഋഷിരാജ് സിങ് അയ്യപ്പജ്യോതിയില്‍ പങ്കെടുത്തുവെന്ന് കാട്ടിയുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ സംസ്ഥാന പൊലീസ് മേധാവിക്ക് ഋഷിരാജ് സിങ് പരാതി നല്‍കി. ഋഷിരാജ് സിങ്ങുമായി രൂപസാദൃഷ്യമുള്ള വ്യക്തിയുടെ ഫോട്ടോ ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം. 

എന്നാല്‍ ഇത് ഇന്ത്യന്‍ നേവിയില്‍ നിന്നും വിരമിച്ച കൊരട്ടി സ്വദേശി മോഹന്‍ദാസിന്റെ ചിത്രമാണെന്ന് സൈബര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സംഘപരിവാര്‍ അക്കൗണ്ടുകള്‍ വഴിയായിരുന്നു വ്യാജ പ്രചാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്