കേരളം

ആ പരിപ്പൊന്നും ഇവിടെ വേവില്ല; പിള്ളയ്ക്കും സിപിഎമ്മിനും മറുപടിയുമായി എന്‍എസ്എസ്

സമകാലിക മലയാളം ഡെസ്ക്

ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ വിമര്‍ശനമുയര്‍ത്തിയ കേരളാ കോണ്‍ഗ്രസ് നേതാവ്  ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും സിപിഎം നേതാക്കള്‍ക്കും മറുപടിയുമായി എന്‍എസ്എസ്. എന്‍എസ്എസ് സമദൂരം തെറ്റിച്ചെന്ന ആക്ഷേപവുമായി രണ്ട് പ്രബലകക്ഷികളുടെ നേതാക്കളും ഇപ്പോള്‍ ചേക്കേറിയ നേതാവും രംഗത്തെത്തിയിരിക്കുകയാണെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറഞ്ഞു. അവര്‍ നായന്‍മാര്‍ കൂടിയാകുമ്പോള്‍ എന്‍എസ്എസിനോട് എന്തും ആകാമല്ലോ എന്നാണ് നിലപാട്. ഈ പരിപ്പൊന്നും എന്‍എസ്എസില്‍ വേവില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. 

ആചാരങ്ങള്‍ സംരക്ഷിക്കുക എന്നത് എന്‍എസ്എസിന്റെ പ്രഖ്യാപിത നയമാണ്. ശബരിമലയിലെ യുവതി പ്രവേശനവിഷയത്തിലും അതേ നിലപാട് തന്നെയാണ് ആദ്യം മുതലെ എന്‍എസ്എസ് സ്വീകരിച്ചിട്ടുളളത്. അതനുസരിച്ച് നയപരമായി നടപടികളും സമാധാനപരമായ പ്രതിഷേധവുമായി വിശ്വാസികളോടൊപ്പം മുന്നോട്ട് പോകുന്നു. അതില്‍ ജാതി മത രാഷ്ട്രീയ ഭേദമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ എടുത്ത നടപടികളെല്ലാം തന്നെ പരാജയപ്പെട്ടപ്പോള്‍ നവോത്ഥാനത്തിന്റെ പേരില്‍ വനിതാ മതില്‍ തീര്‍ത്ത് പിന്തുണ ആര്‍ജ്ജിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇത് ഏതുവിധേനെയും ആചാരലംഘനം നടത്തുന്നതിനുള്ള നടപടിയാണെന്നും മനസ്സിലാക്കി എന്‍എസ്എസ് സര്‍ക്കാരിന്റെ വനിതാ മതിലില്‍ നിന്നും വിട്ടുനിന്നു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന പ്രാര്‍ത്ഥനയുമായി മണ്ഡലകാല അവസാനിക്കുന്നതിന്റെ തലേന്ന് വിശ്വാസികള്‍ അയ്യപ്പജ്യോതി തെളിയിച്ചു. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന ആ പുണ്യകര്‍മ്മത്തില്‍ വിശ്വാസികള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന നിലപാട് എന്‍െസ്എസ് സ്വീകരിച്ചു. എന്നാല്‍ ഔദ്യോഗികമായി എന്‍എസ്എസ് അതില്‍ പങ്കെടുത്തില്ലെന്നും പ്രസ്താവനയില്‍ പറയുന്നു

ഇത്രയും ആയപ്പോഴെക്കും എന്‍എസ്എസ് സമദൂരം തെറ്റിച്ചു. ഇനുയം സമദൂരത്തെ പറ്റി പറയാന്‍ എന്ത് അവകാശമാണ് എന്‍എസ്എസിനുള്ളത്. സുകുമാരന്‍ നായര്‍ക്ക് സമദൂരത്തില്‍ നിന്ന് മാറാന്‍ അവകാശമില്ലെന്ന എന്നുമറ്റുമുള്ള രൂക്ഷ പ്രതികരണവുമായി ഭരണപക്ഷത്തെ രണ്ട് പ്രബലകക്ഷികളുടെ നേതാക്കളും ഇപ്പോള്‍ ചേക്കേറിയ നേതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. അവര്‍ നായന്‍മാര്‍ കൂടിയാകുമ്പോള്‍ എന്‍എസ്എസിനോട് എന്തും ആകാമല്ലോ.ഈ പരിപ്പൊന്നും എന്‍എസ്എസില്‍ വേവുകയില്ലെന്ന കാര്യം ഇവര്‍ മനസ്സിലാക്കണം. കാരണം എന്‍എസ്എസിന്റെ സംഘടനാസംവിധാനവും അടിത്തറയും ശക്തമാണ്. പുറത്തുനിന്ന് എതിര്‍ക്കുന്നവരെ അതേ നാണയത്തില്‍ നേരിടാനും അകത്തുനിന്നുകൊണ്ട് തന്നെ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ  ഒറ്റപ്പെടുത്താനും ഉള്ള ശക്തി സംഘടനയ്ക്കുണ്ട്. നാളിതുവരെയുള്ള എന്‍എസ്എസിന്റെ ചരിത്രം ആതാണെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കുന്നത് നന്ന്. സര്‍ക്കാരിന്റെ സകലവിധ സമ്മര്‍ദ്ദങ്ങളും ഉപയോഗിച്ച് ഒരു മതില്‍ പണിതാല്‍ അത് നവോത്ഥാനമാകുന്നത് എങ്ങനെയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം