കേരളം

പാര്‍വതി തെരുവോത്ത്, റിമ കല്ലിങ്കല്‍, ബീനാപോള്‍, രമ്യാ നമ്പീശന്‍... ; മതിലിന് പിന്തുണയുമായി പ്രമുഖ വനിതകള്‍ രംഗത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : വനിതാ മതിലിന് സ്ത്രീകള്‍ക്കിടയില്‍ പിന്തുണയേറുന്നു. മതിലിനെ പിന്തുണച്ച് പ്രമുഖ വനിതകള്‍ രംഗത്തെത്തി. ഇരുന്നൂറിലധികം പ്രമുഖ വനിതകളാണ് മതിലില്‍ കണ്ണിചേരുമെന്ന് അറിയിച്ച് പ്രസ്താവന ഇറക്കിയത്. 

 പാര്‍വതി തെരുവോത്ത്, റിമ കല്ലിങ്കല്‍, ബീനാപോള്‍, രമ്യാ നമ്പീശന്‍, ലിഡാ ജേക്കബ്, പി കെ മേദിനി, മീര വേലായുധന്‍, ഗീതു മോഹന്‍ദാസ്, സി കെ ജാനു,  ഡോ. എം ലീലാവതി, കെ അജിത, പി വല്‍സല തുടങ്ങിയവര്‍ വനിതാ മതിലിന് പിന്തുണയുമായി എത്തിയവരില്‍ ഉള്‍പ്പെടുന്നു. 

ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ തിരിച്ചറിയുന്ന പൗരബോധത്തോടെ വനിതാ മതിലില്‍ പങ്കുചേരാന്‍ പ്രസ്താവനയില്‍ ഇവര്‍ ആവശ്യപ്പെട്ടു. ജനുവരി ഒന്നിന് വൈകീട്ടാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ തീര്‍ക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും തുടക്കത്തില്‍ തന്നെ ഔട്ടായി, രോഹിത് കരയുകയാണോ?; 'സങ്കടം' പങ്കുവെച്ച് സോഷ്യല്‍മീഡിയ- വീഡിയോ

കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് ആരോഗ്യവകുപ്പ്

'തല്‍ക്കാലം എനിക്ക് ഇത്രേം വാല്യൂ മതി'; നിഷാദ് കോയ കൗശലക്കാരനും കള്ളനും, ആരോപണവുമായി നടന്‍

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി