കേരളം

വിന്‍വിന്‍ ലോട്ടറിയുടെ 65 ലക്ഷവും സമാശ്വാസ സമ്മാനങ്ങളും ബംഗാളി യുവാവിന്

സമകാലിക മലയാളം ഡെസ്ക്

അടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ലോട്ടറിയില്‍ ഒന്നാം സമ്മാനവും സമാശ്വാസ സമ്മാനങ്ങളും ബംഗാളി യുവാവിന്. അടൂര്‍ വടക്കടത്തുകാവില്‍ കരാര്‍ജോലി ചെയ്യുന്ന ബബുലു ബര്‍മനാണ് (28) ബംപര്‍ കടാക്ഷം. വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാംസമ്മാനമായ 65 ലക്ഷം രൂപയും കൂടെയെടുത്ത നാലു ടിക്കറ്റിന് 8000 രൂപവീതമുള്ള നാല് സമാശ്വാസസമ്മാനവുമാണ് ബബുലുവിന് ലഭിച്ചത്. 

പശ്ചിമബംഗാള്‍ കച്ചുവ സ്വദേശിയായ ബബുലു എട്ടു വര്‍ഷമായി അടൂരില്‍ ജോലി ചെയ്യുന്നു. അവിവാഹിതനാണ്. ജോലി കഴിഞ്ഞ് അടൂര്‍ നഗരത്തിലെത്തുന്ന ബബുലു സ്ഥിരമായി ടിക്കറ്റെടുത്തിരുന്നു. 

സമ്മാനം ലഭിച്ചതറിഞ്ഞു ബബുലു ആദ്യമെത്തിയത് അടൂര്‍ പൊലീസ്‌സ്‌റ്റേഷനിലാണ്. അവിടെയെത്തി ടിക്കറ്റുകള്‍ ബാങ്കില്‍ നല്‍കാന്‍ പൊലീസിന്റെ സഹായം തേടി. പൊലീസ് അടൂര്‍ എസ്.ബി.ഐ. ശാഖാമാനേജരെ സ്‌റ്റേഷനിലേക്കു വിളിച്ചുവരുത്തി ബബുലുവിന് ടിക്കറ്റിന്റെ സമ്മാനം കിട്ടുന്നതിനുള്ള ക്രമീകരണമൊരുക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി