കേരളം

സസ്‌പെന്‍സിന് ഇന്ന് വിരാമമാകും; ബിജെപിയിലെത്തുന്ന നവാഗതരെ ഇന്നറിയാം; ചങ്കിടിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്‌നത്തില്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് വിവിധ പാര്‍ട്ടികളില്‍ നിന്നും ബിജെപിയിലെത്തിവരുടെ നവാഗത നേതൃസംഗമം ഇന്ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. വിവിധ പാര്‍ട്ടികളില്‍ നിന്നും 18,600 പേര്‍ ബിജെപിയിലെത്തിയതായി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.

കോട്ടയ്ക്കകം പ്രിയദര്‍ശിനി ഹാളില്‍ ചേരുന്ന നവാഗത നേതൃസംഗമം ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി മുരളീധര റാവു ഉദ്ഘാടനം ചെയ്യും. ശബരിമല പ്രശ്‌നത്തില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം തുടങ്ങിയ ശേഷം ചില ബിജപി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.ഇതിന് ബദലായാണ് ബിജെപി യുവനേതൃസംഗമം സംഘടിപ്പിക്കുന്നത്. 

മൂന്ന് കെപിസിസി എക്‌സിക്യുട്ടീവ് അംഗങ്ങള്‍, സിപിഎം സിപിഐ എന്നീ പാര്‍ട്ടിയിലെ ലോക്കല്‍ കമ്മറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരുമായ പതിനാലു പേരും, സിഐടിയു ജില്ലാ നേതാക്കളുംപാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടിരുന്നു.മറ്റുള്ളവരുടെ വിശദാംശങ്ങള്‍ നാളെ നേരില്‍ കാണാമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിയെ സംബന്ധിച്ച് കേരളത്തില്‍ അഭുതപൂര്‍വമായ മുന്നേറ്റമാണ്. ആര് എന്തൊക്കെ കുപ്രചണരണം നടത്തിയാലും അത് മുന്നോട്ട് പോകുക തന്നെ ചെയ്യും. ഇതൊരു തുടക്കമാണ്, അവസരം വന്നാല്‍ മറ്റ് പ്രമുഖരും പാര്‍ട്ടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?