കേരളം

നിപ ഭീതി ഒഴിയുന്നില്ല, 19% വവ്വാലുകളില്‍ വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തല്‍; ജാഗ്രതാ നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും നിപ വൈറസ് ജാഗ്രതാ നിര്‍ദേശം. 19ശതമാനത്തോളം വവ്വാലുകളില്‍ നിപ പരത്തുന്ന വൈറസ് ബാധിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് ശാസ്ത്രജ്ഞര്‍ ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 250ദശലക്ഷം ആളുകളാണ് വൈറസ് ബാധ പ്രദേശങ്ങളില്‍ ഉള്ളത്.

ഇന്ത്യന്‍ മെഡിക്കല്‍ റിസേര്‍ച്ച് കൗണ്‍സിലും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിറോളജിയും ചേര്‍ന്ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതിനേക്കുറിച്ച് അറിയിച്ചിട്ടുള്ളത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കേരളത്തിലും വവ്വാലുകളില്‍ നിപ വൈറസ് സാധ്യത കണ്ടെത്തിയതിനാല്‍ രാജ്യത്തെ മറ്റ് ഇടങ്ങളിലേക്കും ഇത് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പക്ഷികള്‍ കടിച്ച പഴങ്ങളും മറ്റും ഭക്ഷിക്കരുതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഖര-ദ്രാവക രൂപത്തിലുള്ള പ്രസരണവും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍ന്നുപിടിക്കുന്നതും ഉയര്‍ന്ന മരണ നിരക്കും ഫലപ്രദമായ പ്രതിരോദമരുന്നുകളുടെ അപര്യാപ്തതയും വൈറസ് വേഗത്തില്‍ പരക്കാന്‍ സാഹചര്യമൊരുക്കുന്ന ഘടകങ്ങളാണ്. 

കഴിഞ്ഞ മേയ്-ജൂണ്‍ മാസങ്ങളില്‍ നിപ ബാധിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് 17പേര്‍ക്കാണ് ജീവന്‍ നഷേടപ്പെട്ടത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വ്യാപകമായി പടര്‍ന്ന രോഗത്തില്‍ നിന്ന് വൈറസ് ബാധയേറ്റ ആറ് പേരെ മാത്രമാണ് രക്ഷിക്കാനായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി