കേരളം

മതിലെന്തിനാണെന്ന് പോലും ചെന്നിത്തലക്ക് ഇതുവരെ മനസിലായില്ല: കയ്യിട്ടുവാരുന്ന പാരമ്പര്യം കമ്യൂണിസ്റ്റുകാരുടേതല്ല : പത്ത് ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വനിതാ മതില്‍ എന്തിനെന്ന് പോലും ചെന്നിത്തലക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് ഉന്നയിച്ച പത്ത് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. യജമാനന്‍മാര്‍ക്ക് പിന്നാലെ പോയി നാണം കെട്ടവര്‍ ചോദ്യം ചോദിച്ച് വരരുത്. 

യജമാനന്‍മാരാണെന്ന് തോന്നിപ്പിക്കുന്നവരുടെ വാക്ക്‌കേട്ട് നിലപാട് മാറ്റിയവരാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. വ്യക്തിപരമായ അഭിപ്രായം പോലും ഇവര്‍ മാറ്റിവച്ചുവെന്നും  രാഹുല്‍ ഗാന്ധിയെ വരെ കൊച്ചാക്കിയാണ് നിലപാട് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ കടന്നു കയറ്റത്തെ സ്ത്രീകള്‍ തന്ന ചെറുത്ത് തോല്‍പ്പിക്കും. ശബരിമല സ്ത്രീ പ്രവേശനം മാത്രമല്ല വിഷയമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് മതിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വനിതാ മതിലിന് വേണ്ടി ഖജനാവില്‍ നിന്ന് ഒരു രൂപ പോലും എടുക്കില്ല. ക്ഷേമപെന്‍ഷനില്‍ നിന്ന് പണം വാങ്ങിയെന്നുള്ളത് ശുദ്ധ അസംബന്ധമാണ്. കൈയ്യിട്ടു വാരുന്ന പാരമ്പര്യം കമ്മ്യൂണിസ്റ്റുകാരുടേതല്ല. അത്തരം പരാതികള്‍ സംബന്ധിച്ച് തെളിവ് ലഭിച്ചാല്‍ അന്വേഷിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 

വനിതാ മതിലിന്റെ ലക്ഷ്യം എന്താണ്, ശബരിമല യുവതീപ്രവേശവുമായി വനിതാ മതിലിനു ബന്ധമുണ്ടോ, നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതിനു ഹൈന്ദവ സംഘടനകളെ മാത്രം സംഘടിപ്പിക്കുന്നത് എന്തിനാണു തുടങ്ങിയ ചോദ്യങ്ങളാണു പ്രതിപക്ഷ നേതാവ് ഉയര്‍ത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍