കേരളം

'സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ തന്നെ ദുരുപയോഗം ചെയ്തു'; നടി അശ്വതി ബാബുവിന്റെ മൊഴി മുഖവിലക്കെടുക്കാതെ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

ഹരി മരുന്നു കേസില്‍ അറസ്റ്റിലായ നടി അശ്വതി ബാബുവിന്റെ സെക്‌സ് റാക്കറ്റ് ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാതെ പൊലീസ്. തനിക്ക് സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖരുമായി ബന്ധമുണ്ടെന്നും അവര്‍ തന്നെ ദുരുപയോഗം ചെയ്തു എന്നുമുള്ള അശ്വതിയുടെ ആരോപണം മുഖവിലക്കെടുക്കാതെ ലഹരിമരുന്ന് കേസില്‍ ശക്തമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് പൊലീസ്. ലൈംഗിക കേസുകള്‍ കോടതിയിലെത്തുമ്പോള്‍ ദുര്‍ബലപ്പെടുന്ന സാഹചര്യമുള്ളതിനാലാണ് പൊലീസ് ഇതിലേക്ക് കടക്കാത്തത്. 

അശ്വതി ബാബുവിനെ ചുറ്റിപ്പറ്റിയുള്ള ലഹരി ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ ഇറങ്ങിയ പൊലീസിന് അവരുടെ ഫഌറ്റില്‍ നടക്കുന്ന സെക്‌സ് റാക്കറ്റിനെക്കുറിച്ചാണ് വിവരം ലഭിച്ചത്. ഇതോടെയാണ് ലഹരിമരുന്ന് ഇടപാടുകളെയും ഫഌറ്റില്‍ നടക്കുന്ന ലഹരി വിരുന്നുകളെക്കുറിച്ചും വിവരം ലഭിച്ചത്. 

അശ്വതി ബാബു ലഹരിമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിനായി ഗോവ സന്ദര്‍ശിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവിടെവച്ചു പരിചയപ്പെട്ട ബെംഗളൂരു സ്വദേശിയായ യുവാവാണു ലഹരിമരുന്ന് ഇടപാടുകള്‍ക്കു നടിയെ സഹായിച്ചിരുന്നത്. കൊച്ചിയില്‍ ലഹരി മരുന്നു പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതിനു നടിയെ സഹായിച്ചിരുന്നതും ഈ യുവാവാണ്. കൊച്ചിയിലെ അവരുടെ ഫ്‌ലാറ്റില്‍ നടന്നിരുന്ന ലഹരി പാര്‍ട്ടികളില്‍ നടിയുടെ സഹപ്രവര്‍ത്തകര്‍ ചിലര്‍ പങ്കെടുത്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചിരുന്നു.

ഇവരുടെ മൊബൈല്‍ ഫോണില്‍നിന്നു ലഭിച്ച വാട്‌സാപ്പ് സന്ദേശങ്ങളില്‍നിന്നാണു സിനിമാ രംഗത്തുള്ള ചിലരെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഇവരെയും പൊലീസ് രഹസ്യമായി നിരീക്ഷിക്കുന്നുണ്ട്. ഇതില്‍ ആര്‍ക്കെങ്കിലും ലഹരി മരുന്നു കടത്തുമായി ബന്ധമുണ്ടോയെന്നു കണ്ടെത്താന്‍ പൊലീസ് ചോദ്യം ചെയ്യുന്നതിനാണു തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''