കേരളം

തുഷാര്‍ വെള്ളാപ്പള്ളി പങ്കെടുത്താലും ഇല്ലെങ്കിലും വിഷയമല്ല; മതിലുകൊണ്ട് നേട്ടമുണ്ടാകില്ലെന്ന് കാലം തെളിയിക്കും: പിഎസ് ശ്രീധരന്‍ പിള്ള

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എന്‍ഡിഎ കണ്‍വീനര്‍ തുഷാര്‍ വെളളാപ്പള്ളി വനിതാ മതിലില്‍ പങ്കെടുത്താലും ഇല്ലെങ്കിലും അത് മുന്നണി ബന്ധത്തെ ബാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിളള. മതിലില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ബിഡിജെഎസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്നും പിഎസ് ശ്രീധരന്‍പിള്ള കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ദയനീയ പരാജയപ്പെട്ട പിണറായി സര്‍ക്കാര്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് വനിതാമതില്‍ പണിയുന്നത്. ശബരിമലയുടെ പേരിലാണ് മതില്‍ പണിയുന്നതെങ്കില്‍ അത് ജനങ്ങളോട് തുറന്നുപറയണം. മതിലുകൊണ്ട് കാര്യമായ നേട്ടമുണ്ടാകില്ലെന്ന് കാലം തെളിയിക്കും. ശബരിമല വിഷയത്തെ മുന്‍നിര്‍ത്തിയല്ല മതിലെന്നാണ് അവരുടെ പ്രതിജ്ഞ വെളിവാക്കുന്നത്. അത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്. സിപിഎമ്മിന്റെ ശബരിമല നിലപാടിനോടുള്ള എതിര്‍പ്പാണ് പന്തളം, പത്തനംതിട്ട ഉള്‍പ്പടെയുള്ള തദ്ദേശ തെരഞ്ഞടുപ്പില്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ തകര്‍ച്ച ബിജെപിക്ക് ഇന്ധനമാകും. സിപിഎമ്മില്‍ നിന്നു വരുന്ന ആളുകളെ ഫലപ്രദമായി പാര്‍ട്ടി ഉപയോഗിക്കും. പാര്‍ട്ടിയിലെത്തിയ ലോക്കല്‍ സെക്രട്ടറിമാര്‍ നല്ല അനുഭവജ്ഞാനമുള്ളവരാണ്. അതുവഴി കേരളത്തില്‍ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വനിതാമതിലുമായി ബന്ധപ്പെട്ട് എന്‍ഡിഎയില്‍ ഒരു ഭിന്നതയുമില്ല. എസ്എന്‍ഡിപി യോഗത്തിന് അവരുടെതായ തീരുമാനമെടുക്കാം. എന്‍ഡിഎയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ബിഡിജെഎസ് എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്നും സംസ്ഥാനത്ത് രണ്ട് മുന്നണികളുടെയും അടിത്തറ തകര്‍ന്നിരിക്കുകയാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി