കേരളം

സ്വാഗതം 2019; പുതുവര്‍ഷത്തെ വരവേറ്റ് ലോകം: ആഘോഷം ഒട്ടും കുറയ്ക്കാതെ കേരളം, ഹാപ്പി ന്യൂ ഇയര്‍!

സമകാലിക മലയാളം ഡെസ്ക്


പുത്തന്‍ പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി 2019നെ വരവേറ്റ് ലോകം. 2018 തന്ന തിക്താനുഭവങ്ങള്‍ മറന്ന് കേരളവും പുതുവര്‍ഷത്തെ വരവേറ്റു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷ പരിപാടികള്‍ പതിവുപോലെ ജനപങ്കാളിത്തം കൊണ്ട് ഗംഭീരമായി. പ്രധാന ആഘോഷകേന്ദ്രമായ ഫോര്‍ട്ട് കൊച്ചിയില്‍ പാപ്പാഞ്ഞിയെ കത്തിച്ചാണ് പുതുവര്‍ഷത്തെ വരവേറ്റത്. 

തിരുവനന്തപുരത്ത് കോവളത്തും ശംഖുമുഖത്തും വര്‍ക്കലയിലും പുതുവര്‍ഷാഘോഷങ്ങള്‍ നടന്നു. കോഴിക്കോട് കടപ്പുറത്തും ആഘോഷ പരിപാടികള്‍ നടന്നു. 

രാജ്യത്തെ പ്രധാനനഗരങ്ങളായ ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും പുതുവര്‍ഷാഘോഷങ്ങള്‍ നടന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടികള്‍ അരങ്ങേറിയത്. 

ഇന്ത്യന്‍ സമയം വൈകുന്നേരം നാലരയോടെ ന്യൂസിലാന്‍ഡിലാണ് ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയത്. ഓക്ക്‌ലന്‍ഡില്‍ കൂറ്റന്‍ ക്ലോക്കിലെ കൗണ്ട് ഡൗണോട് കൂടിയായിരുന്നു ആഘോഷം. തൊട്ടുപിന്നാലെ ഓസ്‌ട്രേലിയയിലും പുതുവര്‍ഷമെത്തി. ദുബായില്‍ ബുര്‍ജ് ഖലീഫയിലാണ് പ്രധാനമായും ആഘോഷപരിപാടികള്‍ നടന്നത്. ബുര്‍ജ് ഖലീഫയിലെ കരിമരുന്ന് പ്രയോഗം കാണാന്‍ പതിനായിരങ്ങളെത്തി.

പ്രളയമുള്‍പ്പെടെയുള്ള സകല ദുരിതങ്ങളും താണ്ടി അതിജീവനത്തിന്റെ പാതയില്‍ പതറാതെ മുന്നോട്ടുപോകുന്ന കേരള ജനതയ്ക്ക് സമകാലിക മലയാളത്തിന്റെ പുതുവത്സരാശംസകള്‍...
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി