കേരളം

ആദി കോപ്പിയടിയല്ല, എന്റെ സ്വന്തം കഥയാണ്: ജിത്തു ജോസഫ്

സമകാലിക മലയാളം ഡെസ്ക്

പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി കോപ്പിയടിയെന്ന ആരോപണത്തിന് മറുപടിയുമായി സംവിധായകന്‍ ജീത്തു ജോസഫ്. ആദി തന്റെ സ്വന്തം കഥയാണെന്നും കോളജ് പഠനകാലത്ത് തന്നെ ഈ കഥ മനസിലുണ്ടെന്നും ജീത്തു പ്രതികരിച്ചു. 

'ആരോപണത്തെ കുറിച്ച് അറിയില്ല. ആദി എന്റെ സ്വന്തം കഥയാണ്. കോളേജില്‍ പഠിക്കുന്ന കാലത്താണ് ആ കഥ മനസ്സിലേക്ക് വരുന്നത്. അന്ന് പാര്‍ക്കൗര്‍ അല്ലായിരുന്നു, പകരം അത്‌ലറ്റിക് ആയിരുന്നു മനസില്‍. അത്തരത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ വേറെ നഗരത്തില്‍ എത്തുന്നതും പ്രശ്‌നത്തില്‍ അകപ്പെടുന്നതുമായിരുന്നു. അവന്‍ വലിയ ഓട്ടക്കാരനായതുകൊണ്ട് അവനെ ആര്‍ക്കും പിടിക്കാന്‍ കഴിയുന്നില്ല. ആ കഥ വികസിപ്പിച്ചെടുത്തതാണ് ആദി. പക്ഷെ ആ സിനിമക്ക് അത്തരത്തിലുള്ള ഒരാളെ അന്ന് കിട്ടിയില്ല. പിന്നീടാണ് പ്രണവിലേക്ക് എത്തുന്നത്'- ജിത്തു ജോസഫ് പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)