കേരളം

പ്രവര്‍ത്തന ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല: ശൈലിയെ വിമര്‍ശിച്ച പ്രതിപക്ഷത്തോട്‌ പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രവര്‍ത്തന ശൈലിമാറ്റാന്‍ ഉദേശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ക്രമസമാധാന നിലയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ശൈലിയെക്കുറിച്ചു പരാമര്‍ശമുണ്ടായ സാഹചര്യത്തിലാണ് പിണറായി വിജയന്റെ പ്രതികരണം.

കാസര്‍കോട്ടെ മൂന്ന് സ്ത്രീകളുടെ കൊലപാതകം ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ന്നെന്ന് ആരോപിച്ച് എന്‍എ നെല്ലിക്കുന്നാണ് അടിയന്തിര പ്രമേയ നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി ഒരു പാര്‍ട്ടിയുടെ മാത്രം നേതാവല്ലെന്നും ശൈലി മാറ്റി പ്രതീക്ഷക്കൊത്ത് ഉയരണമെന്നും നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് ശൈലി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പിണറായി വ്യക്തമാക്കിയത്. 

51 വെട്ടുവെട്ടിയാലും പ്രസംഗം നിര്‍ത്തില്ലെന്ന നെല്ലിക്കുന്നിന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. നെല്ലിക്കുന്നിന്റെ മാനസികനിലയ്ക്ക് എന്തുപറ്റിയെന്നായിരുന്നു മറുചോദ്യം. 

ശൈലി മാറ്റില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശെേത്താ പരിഹാസത്തോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. ഇതേ ശൈലി തുടരുന്നതാണ് പ്രതിപക്ഷത്തിന് നല്ലതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 

ക്രമസമാധാന നില തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ ചിലര്‍ ശ്രമിക്കുന്നൂവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ചിലര്‍ ശ്രമിക്കുന്നതിനാല്‍ സമാധാനം പുനസ്ഥാപിക്കാനുള്ള സര്‍വകക്ഷിയോഗങ്ങള്‍ പൂര്‍ണമായും ഫലം കാണുന്നില്ലെന്നും എങ്കിലും ക്രമസമാധാന നില ഭദ്രമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരുമരണം കൂടി സ്ഥിരീകരിച്ചു

''ഇവിടം നിറയെ കാടല്ലേ, കാട്ടില്‍ നിറയെ ജിറാഫല്ലേ. വഴിയില്‍ നിറയെ കടയല്ലേ? ഹക്കുണ മത്താത്ത''

രം​ഗണ്ണന്റെയും പിള്ളരുടെയും 'അർമ്മാദം'; ആവേശത്തിലെ പുതിയ വിഡിയോ ​ഗാനം പുറത്ത്