കേരളം

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലെന്ന് സര്‍വെ റിപ്പോര്‍ട്ട്; ഐസകിന്റെ ബജറ്റ് നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് വ്യക്തമാക്കുന്ന സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് പുറത്ത്. നിയമസഭയില്‍ ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ച റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക നില മോശമാണെന്ന് സൂചനകളുളളത്. റവന്യൂ, ധനകമ്മികളും കടവും വന്‍തോതില്‍ വര്‍ധിക്കുകയും വിലക്കയറ്റം രൂക്ഷമാകുകയും ചെയ്തു. 

റവന്യു കമ്മി 9656 കോടിയില്‍ നിന്ന് 15484 കോടിരൂപയായി. ധനകമ്മി 17818 കോടിയില്‍ നിന്ന് 26448 കോടിയും. ശമ്പളം, പെന്‍ഷന്‍, പലിശ ഇനങ്ങളില്‍ ചെലവ് കൂടി. പത്താം ശമ്പളകമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതും ക്ഷേമപെന്‍ഷന്റ കുടിശിക കൊടുത്തുതീര്‍ത്തതും മുന്‍സര്‍ക്കാര്‍ കൊടുക്കേണ്ടിയിരുന്ന ഭീമമായ ബാധ്യതകളുമാണ് റവന്യുചെലവ് ഉയര്‍ത്തിയതെന്ന് സാമ്പത്തിക സര്‍വെ അടിവരയിടുന്നു. 

 കടം 18.48 ശതമാനം കൂടി 186453 കോടിരൂപയായി. നോട്ടുനിരോധനം നികുതിവരുമാനം ഉയര്‍ത്താനുള്ള സര്‍ക്കാരിന്റ ശ്രമം വിഫലമാക്കി. 201516ല്‍ ചരിത്രത്തിലാദ്യമായി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ വളര്‍ച്ച ദേശീയ ശരാശരിയിലും താഴ്ന്ന് 8.59 ശതമാനമായി. നികുതിനികുതിയേര വരുമാനവും കുറഞ്ഞു. അതേസമയം ആരോഗ്യ, വിദ്യാഭ്യാസമേഖലകളിലെ നിക്ഷേപം ഉയര്‍ത്താനായത് നേട്ടമായി.

 ജി.എസ്.ടി നടപ്പാക്കിയതിലെ പാളിച്ചകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ട് പറയുന്നുണ്ടെങ്കിലും അടുത്തസാമ്പത്തികവര്‍ഷം നികുതിപിരിവിലെ വളര്‍ച്ച 20 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. ഗള്‍ഫിലെ സ്വദേശിവല്‍ക്കരണം മൂലം പണമൊഴുക്ക് കുറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് മറ്റൊരു കാരണം. സംസ്ഥാനത്ത് അരിവില പതിനാറ് ശതമാനവും വെളിച്ചെണ്ണവില 44 ശതമാനവും കൂടി. നെല്‍കൃഷിയുടെ വിസ്തീര്‍ണം 1.96 ലക്ഷം ഹെക്ടറില്‍ നിന്ന് 1.71 ലക്ഷം ഹെക്ടറായി കുറഞ്ഞു. പൊതുമേഖലാവ്യവസായങ്ങളുടെ സഞ്ചിതനഷ്ടം 80 കോടിരൂപയാണെങ്കിലും ലാഭത്തിലേക്ക് മുന്നേറുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും