കേരളം

പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ച എ കെ ബാലന്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി ജുവല്‍ ഓറം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പത്മ പുരസ്‌കാരം നേടിയ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ച മന്ത്രി എ.കെ.ബാലന്‍ പരസ്യമായി മാപ്പ് പറയണമെന്ന് കേന്ദ്ര ആദിവാസി ക്ഷേമമന്ത്രി ജുവല്‍ ഓറം പറഞ്ഞു. പരമ്പരാഗത വൈദ്യത്തിലെ മികവിനാണ് ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പത്മശ്രീ നല്‍കിയത്. ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചത് അപലപനീയമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പത്മ പുരസ്‌കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക തള്ളിക്കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എ.കെ. ബാലന്‍ നിയമസഭയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജ്യോത്സ്യത്തിനും കൈനോട്ടത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തിയാല്‍ തന്റെ പേര് താന്‍ തന്നെ നിര്‍ദേശിക്കുമെന്നാണ് മന്ത്രി പരിഹസിച്ചത്.

പത്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പാരമ്പര്യ ചികിത്സകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്. ശബരീനാഥന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പാരമ്പര്യ ഗോത്രവര്‍ഗ ചികിത്സകയായ ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പുരസ്‌കാരം ലഭിച്ചതിനെ അഭിനന്ദിക്കുന്നെങ്കിലും അവരുടെ പേര് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി ബാലന്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും