കേരളം

തിരുവനന്തപുരത്ത് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ക്ക് തീപിടിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. കൊച്ചുവേളി പൗണ്ട് കടവില്‍ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന ഡമ്പിങ് യാര്‍ഡിന് തീപിടിച്ചത്. നഗരത്തിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കസ്റ്റഡിയിലെടുത്ത വാഹനങ്ങളാണ് പൗണ്ട് കടവില്‍ സൂക്ഷിച്ചിരുന്നത്. കൂടാതെ, പൊലീസിന്റെ ഉപയോഗശ്യൂന്യമായ വാഹനങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. 

വൈകിട്ടോടെ കുറ്റിക്കാടിന് തീപിടിച്ച ശേഷം  വാഹനങ്ങളിലേക്ക് പടരുകയായിരുന്നു. ചാക്ക അടക്കമുള്ള സ്‌റ്റേഷനില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂനിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കി. നാശനഷ്ടത്തിന്റെ കണക്കുകള്‍ തിട്ടപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ