കേരളം

ജീവന് ഭീഷണി: ശ്രീജിത് വീണ്ടും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡിമരണത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള സമരം അവസാനിപ്പിച്ചു മടങ്ങിയ പാറശ്ശാല സ്വദേശി ശ്രീജിത് സെക്രട്ടേറിയറ്റിനു മുന്നില്‍ വീണ്ടും സമരം തുടങ്ങി. ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടിയും കുറ്റക്കാര്‍ക്കെതിരായ നടപടി വൈകരുതെന്ന് ആവശ്യപ്പെട്ടുമാണു ശ്രീജിത് വീണ്ടും സമരം തുടങ്ങിയത്. 

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ മൊഴി രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണ് ശ്രീജിത്  സമരം അവസാനിപ്പിച്ചു മടങ്ങിയത്. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ടതു സമീപവാസികളായതിനാല്‍ വീട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്നു ശ്രീജിത്ത് പറഞ്ഞു. ജീവനു സംരക്ഷണം തേടിയാണു വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്. ആദ്യഘട്ടത്തില്‍ 782 ദിവസമാണു ശ്രീജിത്ത് സമരം ചെയ്തത്. 

രണ്ടു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷമാണു സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ശ്രീജിത് വീണ്ടും എത്തിയത്. സമരത്തില്‍ പങ്കുചേര്‍ന്ന സമൂഹമാധ്യമ കൂട്ടായ്മക്കാരില്‍ ഒരു വിഭാഗം തന്റെ പേരില്‍ വ്യാപകമായി പണപ്പിരിവ് നടത്തിയെന്നു ശ്രീജിത്ത് ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും