കേരളം

ജനസമ്പര്‍ക്കവുമായി രാഹുല്‍ ഗാന്ധി, ആഴ്ചയില്‍ ഒരു ദിവസം പാര്‍ട്ടി ആസ്ഥാനത്ത് ജനങ്ങളുമായി കൂടിക്കാഴ്ച നടത്തും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസിലാക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജനസമ്പര്‍ക്ക പരിപാടി നടത്തുന്നു. എല്ലാ ആഴ്ചയിലും ഒരു ദിവസം പാര്‍ട്ടി ആസ്ഥാനത്ത് ജനങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു മണിക്കൂര്‍ നീക്കിവയ്ക്കാനാണ് തീരുമാനം. 

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിതനായ സമയത്ത് ഇതേ രീതിയില്‍ രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിച്ചിരുന്നു. പത്താം നമ്പര്‍ ജന്‍പഥിലായിരുന്നു അന്നു കൂടിക്കാഴ്ച. ഇപ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം ഒരു മണിക്കൂര്‍ നേരെ ജനങ്ങളുമായി കൂടിക്കഴിയാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്.

ഒരു മണിക്കൂര്‍ നീളുന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുപ്പതു പേരെയെങ്കിലും രാഹുല്‍ കാണുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. പാര്‍ട്ടി തെരഞ്ഞെടുക്കുന്നവരുമായിട്ടായിരിക്കും രാഹുലിന്റെ കൂടിക്കാഴ്ച. 

പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഇന്ദിര ഗാന്ധി ഇത്തരത്തില്‍ ജനങ്ങളുമായുള്ള കൂടിക്കാഴ്ച നടത്തിയിരുന്നു. സഫ്ദര്‍ജങ് റോഡിലെ വീട്ടിലായിരുന്നു ഇന്ദിരയുടെ ജനതാ ദര്‍ബാറുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും