കേരളം

ജാതിമതില്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് എതിരെയുള്ള അതിക്രമം: മറുപടിയായി ഏകയിലെ ആസാദി ഗാനം

സമകാലിക മലയാളം ഡെസ്ക്

സ്വാതന്ത്യത്തിനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഇന്നുള്ള ഭൂരിപക്ഷം പ്രതിഷേധങ്ങളും നടക്കുന്നത്. ജാതിമതില്‍ വിഷയത്തിലും ഉയര്‍ന്നു വന്നത് ആസാദി മുദ്രാവാക്യങ്ങള്‍ തന്നെയായിരുന്നെന്ന് ഏക എന്ന ചിത്രത്തിന്റെ സംവിധായകന്‍ പ്രിന്‍സ് എന്ന കിങ് ജോണ്‍സ് പറയുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് തിരുവനന്തപുരം വലിയതുറയില്‍ ചന്ദന എന്ന ട്രാന്‍സ് വുമണ്‍ ആക്രമിക്കപ്പെട്ടത്. മോഷണവും കുട്ടികളെ തട്ടിക്കൊണ്ടു പോകലും ആരോപിച്ചാണ് ചന്ദനക്ക് നേരെ കടുത്ത മോബ് വയലന്‍സ് ഉണ്ടായത്. മാത്രമല്ല എകയില്‍ ക്രൂ അംഗങ്ങള്‍ ആയിരുന്ന പല ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കള്‍ക്കും ഷൂട്ടിംഗ് സമയത്തും അല്ലാത്തപ്പോഴും കേരളത്തിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും പ്രിന്‍സ് ജോണ്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ കടുത്ത അക്രമങ്ങളും അവഗണനയും നേരിടുന്ന സാഹചര്യത്തില്‍ എകയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ആസാദി ഗാനം ഒരു TRIBUTE SONG എന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പുഷ്പവതി എന്ന ഗായിക ആലപിച്ച ഗാനമാണ് എകയുടെ ഓണ്‍ സ്‌ക്രീന്‍, റൊ ഫുട്ടേജ്, മേക്കിംഗ് വിഷ്വലുകള്‍ കൂട്ടിച്ചേര്‍ത്ത് LGBTQI യുടെ ആസാദി ഗാനമായി അവതരിപ്പിക്കുന്നത്.

പ്രിന്‍സ് ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എകയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തി ആസാദി ഗാനം ഒരു TRIBUTE SONG എന്ന രീതിയില്‍ അവതരിപ്പിക്കുന്നു.

LGBTQI + ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെ സ്വാതന്ത്ര്യഗാനം എന്ന രീതിയിലാണ് വിഷ്വലുകള്‍ ഒരുക്കിയിരിക്കുന്നത്.

JNU വിലൂടെ ഇന്ത്യയൊട്ടാകെ കത്തിപ്പടര്‍ന്ന സ്വാതന്ത്ര്യത്തിനുള്ളിലെ സ്വാതന്ത്ര്യം / FREEDOM WITHIN FREEDOM എന്ന മഹത്തായ ആശയത്തിനുള്ള സമര്‍പ്പണഗാനമായാണ് ഇത് അവതരിപ്പിക്കുന്നത്‌.

ജാതിമത്തില്‍ വിഷയത്തിലും ഉയര്‍ന്നു വന്നത് ആസാദി മുദ്രാവാക്യങ്ങള്‍ തന്നെയായിരുന്നു.

ട്രാന്‍സ്ജെന്‍റെര്‍ ആയവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍അസ്വസ്ഥമായ രീതിയില്‍ അനുദിനം പെരുകുന്നു. എകയുടെ ക്രൂ അംഗം ആയിരുന്ന ആവന്തികയ്ക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് കയ്യേറ്റം ഉണ്ടായി. കോട്ടയം എസ് പി പരാതി സ്വീകരിച്ചിട്ടും കേസ് ഒത്തുതീര്‍പ്പാക്കാന്‍ വന്‍ സമ്മര്‍ദം ആണ്.

അതിനു തൊട്ടടുത്ത ദിവസമാണ് തിരുവനന്തപുരം വലിയതുറയില്‍ ചന്ദന എന്ന ട്രാന്‍സ് വുമണ്‍ ആക്രമിക്കപ്പെട്ടത്. അടിവസ്ത്രങ്ങള്‍ വരെ വലിച്ചു കീറുന്ന ഒരു സമൂഹത്തെ അവിടെ കാണാന്‍ കഴിഞ്ഞു എന്നത് അത്യധികം വേദന ഉണ്ടാക്കുന്നു.

മോഷണവും കുട്ടികളെ തട്ടിക്കൊണ്ടു പോകലും ആരോപിച്ചാണത്രെ മനുഷ്യര്‍ എന്നു വിളിക്കപ്പെടുന്ന നാട്ടുകാര്‍ അത് ചെയ്തത്. പക്ഷെ ഒന്നോര്‍ക്കണം , നിരവധി കേസുകളില്‍ സംശയാസ്പദമായി കണ്ടു എന്ന് പറയുന്ന സ്ത്രീകളെയോ പുരുഷന്മാരെയോ അടിവസ്ത്രങ്ങള്‍ പോലും പരസ്യമായി വലിച്ചു കീറി അപമാനിക്കാന്‍ തക്കതായ സംസ്കാര ശൂന്യത കേരളത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ട്രാന്‍സ്ജെന്‍റെര്‍ ആയ ഒരാള്‍ക്ക്‌ നേരെ അത് സാധ്യമാണ് എന്ന കേരളത്തിലെ പൊതുബോധം ആണ് അത്രയും ആത്മവിശ്വാസത്തോടെ അങ്ങനെ പെരുമാറാന്‍ ഒരു സമൂഹത്തിനെ സജ്ജമാക്കുന്നത്.

എകയില്‍ ക്രൂ അംഗങ്ങള്‍ ആയിരുന്ന പല ട്രാന്‍സ്ജെന്‍റെര്‍ സുഹൃത്തുക്കള്‍ക്കും ഷൂട്ടിംഗ് സമയത്തും അല്ലാത്തപ്പോഴും കേരളത്തിലെ ആള്‍ക്കൂട്ടത്തില്‍ നിന്നും അപമാനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

സിനിമയിലെ കഥാപാത്രത്തിന് വേണ്ടി വേഷം മാറിയ സംവിധായകന്‍ പോലും ആളുകളില്‍ നിന്നും കനത്ത വെര്‍ബല്‍ അബ്യൂസ് നേരിടുകയും ആ വാക്കുകള്‍ അതേപോലെ സിനിമയില്‍ ഉപയോഗിക്കുകയും ഉണ്ടായി.

ട്രാന്‍സ്ജെന്‍റെറാണ് എന്ന കാരണം കൊണ്ട് കൊച്ചിയില്‍ നിന്നും തുരത്തിയോടിക്കല്‍ ഭീഷണി നടക്കുമ്പോള്‍ സിനിമയുടെ പോസ്റ്റ്‌ പ്രോഡക്ഷന്‍ സൈറ്റ് പലപ്പോഴും അവര്‍ക്ക് അഭയാര്‍ഥി ക്യാമ്പ് പോലെയായി. ഡബ്ബിംഗ് നടക്കുമ്പോള്‍ അരികില്‍ ഇരുന്ന് പലരും പാതി ഉറക്കത്തിലേയ്ക്ക് വീഴുന്നത് വേദനയുള്ള കാഴ്ചയായിരുന്നു.

ഈ സാഹചര്യത്തിലാണ് ആസാദി അവരുടെ കൂടി ആവശ്യമായി മാറുന്നത്. ആസാദിയുടെ LGBTQI+ വേര്‍ഷനെ കുറിച്ച് ആലോചിക്കുന്നത് അങ്ങനെയാണ്.

പുഷ്പവതി എന്ന അതുല്യ ഗായിക ആലപിച്ച ഗാനം 
എകയുടെ ഓണ്‍ സ്ക്രീന്‍,റൊ ഫുട്ടേജ്, മേക്കിംഗ് വിഷ്വലുകള്‍ കൂട്ടിച്ചേര്‍ത്ത് LGBTQI യുടെ ആസാദി ഗാനമായി അവതരിപ്പിക്കുന്നു.

പുഷ്പവതി, ഒയാസിസ്‌ കള്‍ച്ചറല്‍ സൊസൈറ്റി , ക്വീര്‍റിഥം LGBTQI കമ്യൂണിറ്റി എന്നിവരോടുള്ള നന്ദി പ്രത്യേകം അറിയിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍