കേരളം

കെഎസ്ആര്‍ടിസി പ്രതിസന്ധി: തിരുവനന്തപുരത്തും ആത്മഹത്യ; ഇതുവരെ ജീവനൊടുക്കിയത് മൂന്നുപേര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച മുന്‍ ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശി കരുണാകരന്‍ നാടാരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കരുണാകരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നേരത്തെ ബത്തേരിയില്‍ മുന്‍ സൂപ്രണ്ട് നടേശ് ബാബു ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തുവന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് കാരണം എന്ന നടേശ് ബാബുവിന്റെ മരണ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ ആറുമാസത്തെ പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് 63കാരിയായ തങ്കമ ആത്മഹത്യ ചെയ്തിരുന്നു. ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റില്‍ കെഎസ്ആര്‍ടിസിയില്‍കുടിശ്ശിക വന്ന ശമ്പളവും പെന്‍ഷനും മാര്‍ച്ച് മാസത്തില്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു. ഗുരുതരമായ സാമ്പത്തിക ഞെരുക്കത്തില്‍ പെട്ട് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ആത്മഹത്യകള്‍ പതിവാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. രാത്രി എട്ടിന് തിരുവനന്തപുരത്താണ് യോഗം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍