കേരളം

ജയില്‍ വകുപ്പിനോട് ആഭ്യന്തരവകുപ്പിന് ചിറ്റമ്മ നയമെന്ന്  ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനവുമായി ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. ആഭ്യന്തര വകുപ്പിന് ജയില്‍ വകുപ്പിനോട് ചിറ്റമ്മ നയമാണെന്നു ശ്രീലേഖ പറഞ്ഞു. പലതവണ പരാതി പറഞ്ഞ് ഡിജിപിക്ക് കത്തയച്ചിട്ടും നടപടിയില്ല. വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കുന്നു. ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയില്ലെന്നും ശ്രീലേഖ പറഞ്ഞു.  

അന്തേവാസികളുടെ എണ്ണം കൂടി ജയില്‍ നിറയാറായി. ഇതുമൂലം കൂടുതല്‍ തടവുകാരെ പരോളില്‍ വിടുകയാണ്. ഇതൊഴിവാക്കുന്നതിനായി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവും പരിഗണിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ ജയില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാറിലായിരുന്നു ശ്രീലേഖയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

കോവിഡ് വാക്‌സിന്‍ അപകടകാരിയോ? വാര്‍ത്തകളിലെ വാസ്തവമെന്ത്? കുറിപ്പ്

ടി20യിൽ പുതിയ റെക്കോര്‍ഡ‍്; ചരിത്രമെഴുതി ബാബർ അസം

7,999 രൂപയ്ക്ക് ഫോണ്‍, ഡിസ്‌ക്കൗണ്ട് 'യുദ്ധത്തിന്' ഫ്‌ളിപ്പ്കാര്‍ട്ടും; മെയ് മൂന്ന് മുതല്‍ ബിഗ് സേവിങ്‌സ് ഡേയ്‌സ് സെയില്‍

അതെന്താ തൊഴിലാളി ദിനം മെയ് ഒന്നിന്?; അറിയാം, ചരിത്രം