കേരളം

ലോകനാഥ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടം ലംഘിച്ച് ; നിയമനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയാതെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വിജിലന്‍സ് ഡയറക്ടറായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് ചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയാതെയാണ് ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടരായി നിയമിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്ന് ലഭിച്ച രേഖകളിലാണ് ചട്ടലംഘനം വ്യക്തമായത്. 

ഇന്ത്യന്‍ പൊലീസ് റൂള്‍ അനുസരിച്ച്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ലീവ് വേക്കന്‍സിയില്‍ ആറുമാസത്തെ നിയമനത്തിന് പോലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി വേണം. എന്നാല്‍ അനുമതി ലഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ബെഹ്‌റയെ നിയമിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി  തേടിയിട്ടുപോലുമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. വിവരാവകാശ അപേക്ഷയിലാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. 

ഒരു ഐപിഎസ് ഉദ്യോഗസ്ഥന് അധിക ചുമതല നല്‍കിയാല്‍ പോലും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനെയും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെയും അറിയിക്കണമെന്നാണ് ചട്ടം. എന്നാല്‍ ലോക്‌നാഥ് ബെഹ്‌റയ്ക്ക് താല്‍ക്കാലികമായി ചുമതല നല്‍കിയ വിജിലന്‍സ് ഡയറക്ടര്‍ പദവി പിന്നീട് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ പതിനൊന്നുമാസമായി ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായി തുടരുകയാണ്. ജേക്കബ് തോമസ് അവധിയില്‍ പ്രവേശിച്ചതോടെയാണ് ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ അധികചുമതല കൂടി നല്‍കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)

സരണില്‍ രോഹിണിക്കെതിരെ മത്സരിക്കാന്‍ ലാലു പ്രസാദ് യാദവ്; ലാലുവിന്റെ മകള്‍ക്ക് അപരശല്യം