കേരളം

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനവും മോദിയുടെ റാലിയാക്കി ബിജെപി; സംഘപരിവാറിന്റെ മറ്റൊരു നുണകൂടി പൊളിഞ്ഞു 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ത്രിപുരയിലെ സിപിഎം നേതാവും നാലായിരം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നുവെന്ന നുണ പ്രചാരണത്തിന് പിന്നാലെ സംഘപരിവാറിന്റെ മറ്റൊരു ഫോട്ടോഷോപ്പ് കുപ്രചരണം കൂടി പൊളിയുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗ ചിത്രം മോദിയുടെ റാലിയുടേതാണ് എന്ന് പറഞ്ഞ് പ്രചരിപ്പിച്ചതാണ് സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയിരിക്കുന്നത്. 

ബിജെപിയുടെ ദേശീയ നേതാക്കള്‍ അടക്കം ഈ ചിത്രം പ്രചരിപ്പിച്ചിരുന്നു. കണ്ണൂരില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത സിപിഎം പൊതുയോഗത്തിന്റെ ഹെലിക്യാം ചിത്രമാണ് സംഘപരിവാര്‍ അടിച്ചുമാറ്റി മോദിയുടെ പേരിലാക്കിയത്. ത്രിപുര വിത്ത് മോദി എന്ന ഹാഷ്ടാഗോടെയാണ് ഈ ചിത്രം പ്രചരിപ്പിക്കപ്പെട്ടത്. 

ത്രിപുരയിലെ പ്രമുഖ സിപിഎം നേതാവ് തനുശ്രീ സര്‍ക്കാരും എഴ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ നാലായിരം സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം സംഘപരിവാര്‍ നടത്തിയ കുപ്രതരണം. എന്നാല്‍ തനുശ്രീ സര്‍ക്കാര്‍ എന്ന ഒരു നേതാവ് ത്രിപുരയില്‍ സിപിഎമ്മിന് ഇല്ല. ഇതിന് പിന്നില്‍ മലയാളി സംഘപ്രവര്‍ത്തകര്‍ ആയിരുന്നു. എന്നാല്‍ സിപിഎം സമ്മേളനം അടിച്ചുമാറ്റി ബിജെപി യോഗമാക്കിയത് ഉത്തരേന്ത്യന്‍ സംഘപരിവാറുകാരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ