കേരളം

ഹൈദരലി തങ്ങള്‍ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍; കെപിഎ മജീദ് സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്


കോഴിക്കോട്: മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി കെ.പി.എ മജീദിനെയും വീണ്ടും തെരഞ്ഞെടുത്തു. മുന്‍ മന്ത്രി ചേര്‍ക്കളം അബ്ദുല്ലയാണ് പുതിയ ട്രഷറര്‍. പി.കെ.കെ ബാവക്ക് പകരമായാണ് ചേര്‍ക്കളം അബ്ദുല്ലയെ ട്രഷററാക്കിയത്. പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍.

സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളില്‍ ഏഴു പേര്‍ പുതുമുഖങ്ങളാണ്. എം.എല്‍.എമാരായ എം.കെ മുനിര്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, ആബിദ് ഹുസൈന്‍ തങ്ങള്‍, കെ.എം. ഷാജി, സി.പി ചെറിയ മുഹമ്മദ്, യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി എന്നിവരാണ് പുതുമുഖങ്ങള്‍. ഖമറുന്നിസ അന്‍വര്‍, നൂര്‍ബിന റഷീദ്, കെ.പി മറിയുമ്മ എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റിലെ വനിതാ പ്രതിനിധികളായി തെരഞ്ഞെടുത്തു. ലീഗിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൂന്നു വനിതകളെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ അംഗങ്ങളാകുന്നത്. 

എം.എല്‍.എമാര്‍ക്ക് ഭാരവാഹിത്വം പാടില്ലെന്ന ചട്ടത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം മാറ്റം വരുത്തി. ഇതുപ്രകാരം എം.കെ മുനീര്‍ അടക്കമുള്ള എം.എല്‍.എമാര്‍ക്ക് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാകാന്‍ സാധിച്ചത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം

കള്ളക്കടൽ: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാ​ഗ്രതാ നിർദേശം

വേനല്‍മഴ ഇന്നുമുതല്‍ കനത്തേക്കും, രണ്ടിടത്ത് യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന താപനില മുന്നറിയിപ്പ്