കേരളം

സ്വകാര്യ- സഹകരണ ആശുപത്രിയിലെ നഴ്‌സുമാര്‍ നാളെ പണിമുടക്കുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെവിഎം ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നഴ്‌സുമാര്‍ നാളെ പണിമുടക്കും. സംസ്ഥാനത്തെ സ്വകാര്യ സഹകരണ ആശുപത്രികളിലെ നഴ്‌സുമാരാണ് നാളെ പണിമുടക്കുക. 15ന് രാവിലെ ഏഴ് മണി മുതല്‍ 16ന് രാവിലെ ഏഴ് മണി വരെയാണ് പണിമുടക്കുന്നതെന്ന് യുണൈറ്റഡ് നഴ്‌സ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നുമുളള ആവശ്യങ്ങളും പണിമുടക്കില്‍ ഉന്നയിക്കുന്നുണ്ട്. ഇതേ ആവശ്യമുന്നയിച്ച് മരണം വരെ നിരാഹാര സമരം അനുഷ്ഠിക്കുന്ന യുഎന്‍എ സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന് ഐക്യദാര്‍ഢ്യവുമായി അരലക്ഷത്തോളം നഴ്‌സുമാര്‍ 15ന് ചേര്‍ത്തലയിലെ സമരപ്പന്തലിലെത്തും.

അതേസമയം കെവിഎം നഴ്‌സിങ് സമരം ഫെബ്രുവരി 15ന് 180 ദിവസം പിന്നിടുകയാണ്. നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണ നടപടികള്‍ വൈകുകയും സര്‍ക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ശ്രദ്ധ മാറിപ്പോവുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രി മേഖലയെ വീണ്ടും കലുഷിതമായി. പരിചയസമ്പന്നരായ രണ്ട് നഴ്‌സുമാരെ യാതൊരു കാരണവുമില്ലാതെ പിരിച്ചുവിട്ടതിനെ തുടര്‍ന്നാണ് കെവിഎമ്മില്‍ സമരം ആരംഭിച്ചത്്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത