കേരളം

കേന്ദ്രത്തിന്റെ തീവ്ര മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് രണ്ട് ജില്ലകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഏറ്റവും കൂടുതല്‍ മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ പുതിയ പട്ടികയില്‍ കേരളത്തില്‍ നിന്ന് രണ്ട് ജില്ലകളും. മലപ്പുറവും പാലക്കാടുമാണ് മാവോയിസ്റ്റുകള്‍ ശക്തി സാന്നിധ്യം അറിയിച്ച രാജ്യത്തെ ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് ആഭ്യന്തര വകുപ്പിലെ ഉന്ന ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്  ഹിന്ദുസ്ഥാന്‍ ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് ജില്ലകള്‍ സ്ഥിരം മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളുടെ പട്ടികയില്‍ ഇടംപിടിക്കുന്നത്. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പത്തു സംസ്ഥനങ്ങളിലെ 106 ജില്ലകളാണ് മാവോയിസ്റ്റ് ബാധിത പ്രദേശമായുള്ളത്. പാലക്കാടിനെയും മലപ്പുറത്തേയും മാവോയിസ്റ്റ് ഭീഷണി ഏറ്റവും കൂടുതലുള്ള 35 ജില്ലകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ ജില്ലകളെ മാവോയിസ്റ്റ് ബാധിത മേഖലയായി പരിഗണിച്ച് ഫണ്ട് അനുവദിക്കണം എന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

വോട്ട് ചെയ്യാൻ എത്തി; ഇവിഎമ്മിനു മുന്നിൽ ആരതി; മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരെ കേസ്

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല