കേരളം

മിനിമം ചാര്‍ജ് പത്തുരൂപയാക്കണം; സംസ്ഥാനത്ത് നാളെ മുതല്‍ അനിശ്ചിതകാല ബസ് സമരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യബസുകള്‍ അനശ്ചിതകാല സമരത്തിലേക്ക്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ചാര്‍ജ് വര്‍ധന അപര്യാപ്തമെന്ന് ചൂണ്ടി്ക്കാട്ടിയാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. 

ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരം സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്നും എട്ടുരൂപയായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ വര്‍ധിപ്പിച്ച തുക അപര്യാപ്തമെന്നാണ് ബസ്സുടമകള്‍ പറയുന്നത്. 12 സംഘടനകളാണ് നാളെ മുതല്‍ നടക്കുന്ന അനശ്ചിതകാല സമരത്തില്‍ പങ്കെടുക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടിയുണ്ടായിട്ടില്ലെങ്കില്‍ 19ാം തിയ്യതിമുതല്‍ സെക്രട്ടറിയേറ്റ് നടയില്‍ അനശ്ചിത കാലനിരാഹാരസമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ പറഞ്ഞു.

വിദ്യാര്‍ത്ഥികളുടെ നയാത്രാ നിരക്കില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് .78 ശതമാനമാണ് വര്‍ധിപ്പിച്ചതെന്ന് പറയുന്ന മന്ത്രിയുടെ വാദം കേട്ടപ്പോള്‍ നാണക്കേടാണ് തോന്നിയതെന്നും ബസ്സുടമകള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ചാര്‍ജ് വര്‍ധിപ്പിക്കാതെ ഈ വ്യവസായം മുന്നോട്ട് പോകില്ല. യാത്രക്കാരില്‍ 60  ശതമാനവും വിദ്യാര്‍ത്ഥികളാണെന്നുമാണ് ബസ്സുടമകളുടെ വാദം. 140 കിലോമീറ്റര്‍  ദൈര്‍ഘ്യുമുള്ള പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക. വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക. ഒരു റെഗുലേറ്ററി കമ്മറ്റിക്ക് രൂപം നല്‍കുക. പെട്രോള്‍ ജിഎസ്ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുക. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശ പൂര്‍ണമായി നടപ്പാക്കണമെന്നതാണ് ബസുടമകളുടെ ആവശ്യം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു