കേരളം

സംസ്ഥാനത്ത് ഇന്നുമുതല്‍ സ്വകാര്യ ബസ് സമരം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ബസ് ഉടമകളുടെ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ സമരം നടത്തുന്നത്. 

യാത്രാനിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സൗജന്യം നല്‍കില്ലെന്നാണു സ്വകാര്യ ബസുടമകളുടെ തീരുമാനം. 19 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച പുതിയ നിരക്കുകള്‍ അംഗീകരിക്കുന്നില്ലെന്നും കേരള െ്രെപവറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജന.സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു.

അതേസമയം പണിമുടക്കിനെത്തുടര്‍ന്നുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

സ്വകാര്യ ബസ് റൂട്ടുകള്‍ കേന്ദ്രീകരിച്ചു കൂടുതല്‍ സര്‍വീസുകള്‍ ക്രമീകരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണു നിര്‍ദേശം. ആവശ്യമെങ്കില്‍ ഇന്‍സ്‌പെക്ടര്‍മാരെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പോയിന്റ് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ മേഖലാ ഓഫിസര്‍മാരെ ചുമതലപ്പെടുത്തിയതായും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പിസിസി പ്രസിഡന്റ് അരവിന്ദര്‍ സിങ് ലവ് ലി രാജിവെച്ചു

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍

'വിന്‍'സി അല്ല 'ഫണ്‍'സി; ഇത് ഒന്നൊന്നര ട്രക്കിങ് അനുഭവം; വിഡിയോ വൈറല്‍