കേരളം

പിടിയിലായത് യഥാര്‍ത്ഥ പ്രതികളല്ല; നിരാഹാരസമരം തുടരും: കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പിടിയിലായത് യഥാര്‍ഥ പ്രതികളാണെന്ന ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്റെ വാദം തള്ളി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സി.പി.എം പ്രവര്‍ത്തകര്‍ കീഴടങ്ങിയതാണെന്ന് കോടിയേരി പറയുമ്പോള്‍ അവരെ അറസ്റ്റ് ചെയ്തതാണെന്ന് പോലീസ് പറയുന്നു. ഇത് യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കെ.സുധാകരന്‍ പറഞ്ഞു.

കൃത്യമായി പരിശീലനം കിട്ടിയ പ്രൊഫഷണലുകളാണ് കൊലപാതകം നടത്തിയത്. അവര്‍ക്ക് മാത്രമേ ഇത്രത്തോളം ക്രൂരമായി വെട്ടിനുറുക്കാന്‍ കഴിയുകയുള്ളൂവെന്നും  സുധാകരന്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥ പ്രതികള്‍ കേസില്‍ ഉള്‍പ്പെടാതിരിക്കാനാണ് പോലീസും സി.പി.എമ്മും ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു.യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കണ്ണൂരില്‍ നിരാഹാര സമരത്തിലാണ് കെ.സുധാകരന്‍. 

ഷുഹൈബ് വധക്കേസില്‍ ഡമ്മി പ്രതികളെയല്ല, യഥാര്‍ഥ പ്രതികളെ തന്നെയാണ് പോലീസ് പിടികൂടിയിട്ടുള്ളതെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. പ്രതികള്‍ കീഴടങ്ങിയതല്ല, പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി