കേരളം

പരിഹാരം കൊലപാതകമല്ല; സിപിഎം സ്വീകരിക്കേണ്ടത് ജനാധിപത്യമാര്‍ഗം: എംഎ ബേബി

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ആക്രമത്തിലൂടെയും കൊലപാതകത്തിലൂടെയുമല്ലെന്ന് സിപിഎം പിബി അംഗം എംഎ ബേബി. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ തീരുമാനം എടുത്തെങ്കില്‍ മാത്രമെ ആക്രമം അവസാനിപ്പിക്കാനാവുകയുള്ളുവെന്നും ബേബി പറഞ്ഞു.

ദൗര്‍ഭാഗ്യവശാല്‍ കേരളത്തില്‍ സംഭവങ്ങള്‍ നടക്കുന്നത് നേരെ തിരിച്ചാണ്‌. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയാണ് മുന്നോട്ട് പേകേണ്ടത്. എന്നാല്‍ ചിലയിടങ്ങളില്‍ നേതൃത്വത്തെ മറികടന്നാണ് ചില ആക്രമസംഭവങ്ങള്‍ അരങ്ങേറുന്നതെന്നും ബേബി പറഞ്ഞു.

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയതില്‍ അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ നിലപാട്. കണ്ണൂരില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകത്തില്‍ ഒരു ഭാഗത്ത് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നതില്‍ പാര്‍ട്ടിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. അതിനിടെയാണ് എംഎ ബേബിയുടെ പരസ്യപ്രതികരണവുമായി രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

ഇരിക്കുന്നതിനിടെ ഹെലികോപ്റ്ററിനുള്ളില്‍ വീണ് മമതാ ബാനര്‍ജിക്ക് പരിക്ക്; വിഡിയോ

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു