കേരളം

സിപിഎമ്മിന്റെ കൊടിമരജാഥ; ഗതാഗതകുരുക്കില്‍ വീര്‍പ്പുമുട്ടി കൊച്ചി നഗരം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള കൊടിമരജാഥ  എറണാകുളത്ത്  വന്‍ ഗതാഗതകുരുക്ക് സൃഷ്ടിച്ചു. പൊലീസിന്റെ ഗതാഗത നിയന്ത്ര്ണം കൂടി പാളിയതോടെയാണ് ഗതാഗത കുരുക്ക് രൂക്ഷമായത്. നഗരത്തില്‍ പലയിടങ്ങളിലും കൊടിമരജാഥയുടെ ഭാഗമായുള്ള ഗതാഗത ക്രമീകരണത്തില്‍ പാളിച്ചകള്‍ അനുഭവപ്പെട്ടു.  

കുമ്പളം മുതല്‍ വൈറ്റില വരെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വൈറ്റില ഫ്‌ളൈഓവറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാല്‍ നഗരത്തിലുണ്ടായ ഗതാഗതക്കുരുക്കും  കൊടിമരജാഥയും ചേര്‍ന്നപ്പോള്‍ നഗരം സ്തംഭിച്ചു. പേട്ട കടവന്ത്ര ഭാഗങ്ങളിലും ഗതാഗത കുരുക്ക് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. വാഹനങ്ങള്‍ വഴിതിരിച്ചുവിടാനുള്ള നടപടികള്‍ പൊലീസ് സ്വീകരിച്ചില്ലെന്ന് ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ഗതാഗത കുരുക്കില്‍ നഗരം സ്തംഭിച്ചിട്ടും വാഹനം വഴിതിരിച്ചുവിടാന്‍ പോലീസിന് സാധിച്ചില്ലെന്നും ആരോപണമുണ്ട്.

തിങ്കളാഴ്ച വയലാറില്‍ നിന്നാണ് ജാഥ പുറപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍