കേരളം

ഫേസ്ബുക്ക് വഴി യുവതിക്ക് അശ്ലീല സന്ദേശം: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിക്ക് അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ മിര്‍സാ മൗസം ബേഗാണ് ഹൈദരാബാദില്‍ അറസ്റ്റിലായത്.

ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച യുവതിയോട് തന്റെ ലൈംഗിക താത്പര്യങ്ങള്‍ പ്രതി വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇതിന് യുവതി വഴങ്ങാതിരുന്നതോടെ മെസേജുകളിലൂടെയും പോസ്റ്റുകളിലൂടെയും ഇയാള്‍ അവഹേളിച്ചുവെന്നാണ് പരാതി. 

33കാരിയായ യുവതി ഫെബ്രുവരി 18നാണ് ഇത് സംബന്ധിച്ച് ലങ്കാര്‍ ഹൗസ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച പ്രതി അവഹേളനം നടത്തുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു. മാത്രവുമല്ല പ്രതിയുമായി ശാരീരിക ബന്ധത്തിന് വഴങ്ങാതിരുന്നതോടെ പരാതിക്കാരിയുടെ പേരില്‍ മറ്റുള്ളവര്‍ക്ക് വ്യാജ സന്ദേശമയക്കാനും തുടങ്ങി. ഇത് സുഹൃത്തുക്കള്‍ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് യുവതി പരാതിയുമായെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ