കേരളം

ആദര്‍ശാത്മകരെന്ന് സിപിഐ മേനി നടിക്കുന്നു; സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സിപിഐയ്ക്കും രൂക്ഷ വിമര്‍ശനം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് സിപിഐയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചത്. സിപിഐയുടെ നിലപാട് മുന്നണിയിലും സര്‍ക്കാരിലും ഭിന്നതയുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്നു.തോമസ് ചാണ്ടി വിഷയത്തേില്‍ സിപിഐ മന്ത്രിമാീര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത് തെറ്റെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. 

അനവസരത്തിലുളള പ്രതികരണങ്ങളിലുടെ മുന്നണിയെ സിപിഐ വെട്ടിലാക്കുന്നു. മുന്നണിയിലെ ഓരോ പാര്‍ട്ടികള്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകാമെങ്കിലും മുന്നണി മര്യാദ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പല കാര്യങ്ങളിലും തങ്ങള്‍ സ്വീകരിക്കുന്ന നിലപാടാണ് ആദര്‍ശാത്മകമെന്ന് സിപിഐ മേനി നടിക്കുന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 

കെ എം മാണിയുടെ കാര്യത്തിലും സിപിഐ അനാവശ്യ വിവാദമുണ്ടാക്കുന്നു. മാണിയെ മുന്നണിയിലെടുക്കുമെന്ന് ആരും പറഞ്ഞിട്ടില്ല. ഇത്തരം രാഷ്ട്രീയ കാര്യങ്ങളില്‍ അവധാനതയോടെയുളള പ്രതികരണമാണ് വേണ്ടത്. മുന്നണിയില്‍ ആരെയെങ്കിലും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടില്ല. ഉള്‍പ്പെടുത്തണമെന്ന് ഐഎന്‍എല്‍ ഉള്‍പ്പെടെ ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതു ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം