കേരളം

പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടു?; പൊലീസ് ഭരണത്തില്‍ ജാഗ്രത വേണമെന്ന് സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പൊലീസിന് വിമര്‍ശനം. തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍്ട്ടിലാണ് പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചത്. പൊലീസ് ഭരണത്തില്‍ ജാഗ്രത വേണമെന്ന് നിര്‍ദേശിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പൊലീസില്‍ വിവിധ രാഷ്ട്രീയ താല്പര്യങ്ങള്‍ ഉളളവര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നു. ഇവരുടെ ഇടപെടലുകളാണ് മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

ഇടതുസര്‍ക്കാരിന്റെ പൊലീസില്‍ അവിശ്വാസം പ്രകടിപ്പിച്ചും പ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ പരാതിയുണ്ടെന്ന് വ്യക്തമാക്കിയുമാണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. പൊലീസിന് നല്‍കുന്ന പൂര്‍ണസ്വാതന്ത്ര്യം അവര്‍ ദുരുപയോഗപ്പെടുത്തുന്നോ എന്ന ആശങ്കയും റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നു. പൊലീസിന് ജനകീയ മുഖം നഷ്ടപ്പെട്ടോയെന്ന സംശയം പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ പാര്‍ട്ടി ജാഗരൂകരാകണമെന്നും നിര്‍ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി